Top

എം സ്വരാജിന്റെ തോല്‍വി; നടപടിയില്‍ തൃപ്തി വരാതെ സിപിഐഎം; വീണ്ടും നടപടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വികളില്‍ പ്രാദേശിക നേതൃത്വത്തിന് എതിരെ നിലപട് കടുപ്പിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം.

27 Sep 2021 5:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എം സ്വരാജിന്റെ തോല്‍വി; നടപടിയില്‍ തൃപ്തി വരാതെ സിപിഐഎം; വീണ്ടും നടപടി
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വികളില്‍ പ്രാദേശിക നേതൃത്വത്തിന് എതിരെ നിലപാട് കടുപ്പിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം. രണ്ട് മണ്ഡലങ്ങളില്‍ എറ്റുവാങ്ങേണ്ടിവന്ന പരാജയത്തില്‍ ജില്ലയിലെ നേതാക്കള്‍ക്കെതിരെ നേതൃത്വം കൈകൊണ്ട നടപടി പര്യാപ്തമല്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍.എം സ്വരാജിന്റെ പരാജയത്തിന് കാരണക്കാരായവര്‍ക്കെതിരെയുള്ള നടപടിയും പര്യാപ്തമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെജെ ജേക്കബ്, സിഎം ദിനേശ് മണി, പിഎം ഇസ്മയില്‍ എന്നിവര്‍ അംഗങ്ങളായ കമ്മിഷനായിരുന്നു എറണാകുളം ജില്ലയിലെ തോല്‍വികളെ കുറിച്ച് പഠിച്ചത്. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നേതാക്കള്‍ക്കെതിരെ ജില്ലാ നേതൃത്വം നടപടിക്ക് ശുപാര്‍ശ ചെയ്തത്.

ഇത് പ്രകാരം തൃക്കാക്കരയിലെ പരാജയത്തിന്റെ പേരില്‍ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സികെ മണിശങ്കറെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. കെ.ഡി.വിന്‍സെന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാം സ്ഥാനങ്ങളില്‍നിന്നും നീക്കുകയും ചെയ്തു. ഇതില്‍ സി.കെ.മണിശങ്കറിനെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യം.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ 992 വോട്ടുകള്‍ക്കാണ് കെ ബാബു വിജയിച്ചത്.

Next Story