Top

കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് സിപിഐഎം പിന്തുണ

17 Sep 2021 12:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് സിപിഐഎം പിന്തുണ
X

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിന് എതിരെയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്ക് എതിരെയും കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത ബന്ദിന് സംസ്ഥാനത്ത് സിപിഐഎമ്മിന്റെ പിന്തുണ. സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.

'കര്‍ഷക വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ നടത്തുന്ന സമരം പത്താം മാസത്തിലും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സെപ്തംബര്‍ 27 ന് സംയുക്ത സമര സമിതി ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്.

അതേസമയം, സമരവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഇടത് മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ത്രിപുരയിലെ അക്രമ സംഭവങ്ങള്‍ക്ക് എതിരെ പ്രചാരണം ശക്തമാക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. അക്രമ സംഭവങ്ങളുടെ ഇരകളെ സഹായിക്കാനായി ധന സമാഹരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിന്റെ മത നിരപേക്ഷത തകര്‍ക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നതായി സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവര്‍ ആരോപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. പാല ബിഷപ്പിന്റെ പ്രസ്താവനയില്‍ ദുരുദേശ്യം ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ പിന്നാലെ നടന്നത് വര്‍ഗീയ വത്കരിക്കാനുള്ള തെറ്റായ ഇടപെടലായിരുന്നു. ഇതില്‍ നിന്നും ലാഭമുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചു. അവസരവാദ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത് എന്നും അദ്ദേഹം കുപ്പെടുത്തി. സര്‍ക്കാര്‍ വിഷയം പരിഹരിക്കാനാണ് ശ്രമിച്ചത് എന്നും എ വിജയ രാഘവന്‍ വ്യക്തമാക്കി.

Next Story