Top

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കേരളവും തമിഴ്‌നാടും ആയിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്

8 Aug 2021 5:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
X

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ ധാരണ. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. സംഘടന ശക്തിയും, യാത്രാ സൗകര്യവും പരിഗണിച്ച് കണ്ണൂരാണ് പാര്‍ട്ടികോണ്‍ഗ്രസിന് വേദിയാകുന്നത്. 9 വര്‍ഷത്തിന് ശേഷീ കേരളം പാര്‍ട്ടി കോണ്‍ഗ്രസിസ് വേദിയാകുന്നുവെന്ന പ്രത്യേകതയും ഉണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ 23-ാം പതിപ്പാണ് ഏപ്രിലില്‍ ചേരാനിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം കുറച്ച് കൊണ്ടാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

കേരളവും തമിഴ്‌നാടും ആയിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്.ദക്ഷിണേന്ത്യയില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് ഇവ. എന്നാല്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച കൂടി ലഭിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി കേരളത്തില്‍ നടത്താന്‍ ധാരണയായത്.

Next Story