Top

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സമരം ചെയ്ത മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ സിപിഐഎം പുറത്താക്കി

മുഖ്യമന്ത്രിക്കും പരാതി നല്‍കിയതോടെ സുജേഷിന് നേരെ ഭീഷണികളുണ്ടായിരുന്നു

3 Aug 2021 2:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സമരം ചെയ്ത മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ സിപിഐഎം പുറത്താക്കി
X

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ പ്രതിഷേധിച്ച സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബാങ്കിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെയാണ് പുറത്താക്കിയത്.ഞായറാഴ്ച ചേര്‍ന്ന സിപിഐഎം പൊറത്തിശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെതാണ് തീരുമാനം.

സിപിഐഎം ഭരിച്ചിരുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേടുകള്‍ നടക്കുന്നു എന്ന വിവരം അഞ്ച് വര്‍ഷം മുന്‍ സുജേഷ് ഏരിയ ജില്ലാ കമ്മിറ്റികളെ അറിയിച്ചിരുന്നു. നടപടി ഉണ്ടാകാതെ വന്നതോടെ പൊലീസ് മേധാവിക്കും ഡിവൈഎസ്പിക്കും പരാതി നല്‍കി. പിന്നീട് മുഖ്യമന്ത്രിക്കും പരാതി നല്‍കിയതോടെ സുജേഷിന് നേരെ ഭീഷണികളുണ്ടായിരുന്നു.

അപ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും സുജേഷ് പിന്നോട്ട് പോയിരുന്നില്ല. ബ്രാഞ്ച് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷം കമ്മിറ്റി അംഗമായി പ്രവര്‍ത്തനം തുടര്‍ന്നു. ആര്‍ആര്‍ടി എന്ന നിലയില്‍ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

Next Story