Top

'സിപിഐഎം കേരള' യുട്യൂബ് ചാനലിന് സിൽവർ പ്ലേ ബട്ടൺ; കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ലഭിക്കുന്നത് ആദ്യമായി

ഒരുലക്ഷം യൂട്യൂബ് സബ്സ്ക്രെെബേഴ്സ് പിന്നിട്ട സാഹചര്യത്തിലാണ് യൂട്യൂബ് ക്രിയേറ്റർ അവാർഡായ സില്‍വർ പ്ലേ ബട്ടന് 'സിപിഐഎം കേരള' അർഹരായത്

6 Aug 2021 2:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം കേരള യുട്യൂബ് ചാനലിന് സിൽവർ പ്ലേ ബട്ടൺ; കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ലഭിക്കുന്നത് ആദ്യമായി
X

'സിപിഐഎം കേരള' യുട്യൂബ് ചാനലിന് സിൽവർ പ്ലേ ബട്ടൺ ലഭിച്ചു. ഒരുലക്ഷം യൂട്യൂബ് സബ്സ്ക്രെെബേഴ്സ് പിന്നിട്ട സാഹചര്യത്തിലാണ് യൂട്യൂബ് ക്രിയേറ്റർ അവാർഡായ സില്‍വർ പ്ലേ ബട്ടന് 'സിപിഐഎം കേരള' അർഹരായത്. കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സിൽവർ ബട്ടൺ ലഭിക്കുന്നത്.

സിപിഐഎം കേരള ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പങ്കുവെയ്ക്കുമ്പോള്‍ 112,000 സബ്സ്ക്രൈബേഴ്സായിരുന്നു യുട്യൂബ് ചാനലിനുണ്ടായിരുന്നത്. അതേസമയം, ഫേസ്ബുക്ക് പോസ്റ്റ് മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ അത് 160,000 സബ്സ്ക്രെെബേഴ്സിലേക്ക് എത്തിയിട്ടുണ്ട്.

അതേസമയം, വിവരം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനുതാഴെ രസകരമായ കമന്റുകളും എത്തുന്നുണ്ട്. ഒരു കാലത്ത് കമ്പ്യൂട്ടറിനെ എതിർത്തവരാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും ബൂർഷ്വാ കമ്പനിയായ ആയ ഗുഗിളിന്റെ ബട്ടന്‍ ബഹിഷ്കരിക്കണമെന്നുമൊക്കെയാണ് അവയില്‍ ചിലത്.

ഒരുലക്ഷം സബ്സ്ക്രെെബേഴ്സിന് പുറമെ കോപ്പിറെെറ്റ് സ്ട്രെെക്കുകളോ, യുട്യൂബ് കമ്യൂണിറ്റി ഗെെഡ് ലെെന്‍സിന്റെ ലംഘനമോ ഇല്ലാതെ മാർഗനിർദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമാണ് സില്‍വർ പ്ലേ ബട്ടന്‍ ലഭിക്കുക.




Next Story