Top

മധു കേസ് പ്രതി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി; തീരുമാനം ഏരിയാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്ന്

മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്.

22 Sep 2021 11:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മധു കേസ് പ്രതി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി; തീരുമാനം ഏരിയാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്ന്
X

അട്ടപ്പാടിയില്‍ മധു കേസ് പ്രതിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. കേസിലെ പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്. ഏരിയാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്നാണ് തീരുമാനം.

2018 ഫെബ്രുവരി 22നായിരുന്നു കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച മധു കൊലപാതകം നടന്നത്. അട്ടപ്പാടി മുക്കാലി മേഖലയിലെ കടകളില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചെന്ന പേരിലാണ് ആള്‍ക്കൂട്ടം മധുവിനെ കെട്ടിയിട്ട് മര്‍ദിച്ചത്. തുടര്‍ന്ന്, പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിക്ക് മധു മരിക്കുകയായിരുന്നു.

17 വയസുമുതല്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു മധു.

Next Story