Top

സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത്

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കും

14 Aug 2021 1:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത്
X

സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടത്താന്‍ തീരുമാനം. അടുത്ത മാസം പകുതി മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍ തുടങ്ങും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും സമ്മേളനങ്ങള്‍ നടക്കുക.

23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വച്ചുനടത്താന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

ചരിത്രപരവും സംഘടനാപരവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ തീരുമാനിച്ചത്.

Next Story