Top

കെ.കെ ശിവരാമനെതിരെ നടപടിക്ക് ധാരണ; പരസ്യ ശാസന ഉണ്ടായേക്കും

ശിവരാമന്റെ വിശദീകരണം കേട്ട ശേഷമാകും തീരുമാനം.

9 Sep 2021 12:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ.കെ ശിവരാമനെതിരെ നടപടിക്ക് ധാരണ; പരസ്യ ശാസന ഉണ്ടായേക്കും
X

ജനയുഗം ഗുരുനിന്ദ നടത്തിയെന്ന പരാമര്‍ശത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെതിരെ നടപടിക്ക് ധാരണ. പരസ്യ ശാസന ഉണ്ടായേക്കും. നാളെത്തെ കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സംസ്ഥാന കൗണ്‍സില്‍ അംഗമായ ശിവരാമന്റെ വിശദീകരണം കേട്ട ശേഷമാകും തീരുമാനം.

പരാമര്‍ശത്തില്‍ കഴിഞ്ഞദിവസം ശിവരാമന് സിപിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ ചീഫ് എഡിറ്ററായ ജനയുഗത്തിനെതിരായ വിമര്‍ശനം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്.

ഗുരുവിന് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നും ഗുരുവിനെ അറിയാത്ത മാനേജ്‌മെന്റും എഡിറ്റോറിയല്‍ ബോര്‍ഡും ജനയുഗത്തിന് ഭൂഷണമല്ലെന്നുമായിരുന്നു വിമര്‍ശനം.

Next Story