Top

അങ്ങനെയൊരു വകുപ്പ് തന്നെയില്ല; കൊവിഡ് വാക്‌സിന്‍ വ്യാജസന്ദേശത്തില്‍ നിയമനടപടിയെന്ന് ആരോഗ്യമന്ത്രി

ആരോഗ്യവകുപ്പ് സ്പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം

1 Aug 2021 2:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അങ്ങനെയൊരു വകുപ്പ് തന്നെയില്ല; കൊവിഡ് വാക്‌സിന്‍ വ്യാജസന്ദേശത്തില്‍ നിയമനടപടിയെന്ന് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശത്തില്‍ നിയമ നടപടിയ്‌ക്കൊരുങ്ങി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. സന്ദേശത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ശബ്ദസന്ദേശത്തിനു പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്സാപ്പിലൂടെ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്നും ശബ്ദ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആരോഗ്യവകുപ്പില്‍ ഇത്തരത്തില്‍ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതില്‍ പറയുന്നത് തികച്ചും തെറ്റാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Next Story