Top

കൊവിഡ്: തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി

7 Sep 2021 2:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ്: തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി
X

കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി സര്‍ക്കാര്‍ ഉത്തരവ്. ഈ മാസം 21 വരെയാണ് അവധി നീട്ടി നല്‍കിയത്. ജയിലുകളില്‍ കോവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യം കണക്കിലെടുത്താണ് ഉത്തരവ്. കോവിഡ് പകരുന്നത് മുന്നില്‍ക്കണ്ട്, 65 വയസ്സിനു മുകളില്‍ പ്രായമുള്ള ഗുരുതര കുറ്റവാളികള്‍ അല്ലാത്തവരെ പരോള്‍ നല്‍കി വീടുകളിലേക്ക് അയച്ചിരുന്നു.

അതേസമയം, തടവുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തില്‍, സന്ദര്‍ശകര്‍ക്ക് അടക്കം കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തൃശ്ശൂര്‍ ജില്ലയിലെ വിയ്യൂര്‍ ജില്ലാ ജയിലിലെ 30 തടവുകാര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച 29പേരെ ജയിലിലെ സിഎഫ്എല്‍ടിസി കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. രോഗികളില്‍ ഒരാളെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Next Story