Top

കൊവിഡ് മുക്തനായി; പി ജയരാജന്‍ ആശുപത്രി വിട്ടു

അതിവേഗം രോഗമുക്തിക്കായി താല്പര്യപ്പെട്ട് സന്ദേശങ്ങളയക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി

10 Sep 2021 10:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് മുക്തനായി; പി ജയരാജന്‍ ആശുപത്രി വിട്ടു
X

കൊവിഡ് രോഗമുക്തി നേടി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ അല്‍പ്പം മുന്‍പാണ് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങിയത്. അതിവേഗം രോഗമുക്തിക്ക് ഇടയായത് പ്രത്യേക മെഡിക്കല്‍ ടീമിന്റെ ഇടപെടലിന്റെ ഫലമായാണെന്നും അതിന് പരിയാരത്തെ ഡോക്ടര്‍മാരോടും ജീവനക്കാരോടും നന്ദി പറയുന്നതെന്നും പി ജയരാജന്‍ പ്രതികരിച്ചു.

പി ജയരാജന്‍ പറഞ്ഞത്: പ്രിയപ്പെട്ടവരേ...കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 4 നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഞാന്‍ അഡ്മിറ്റ് ചെയ്യപ്പെട്ടത്. അല്പസമയം മുന്‍പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ്ജ് ചെയ്തു. അതിവേഗം രോഗമുക്തിക്ക് ഇടയായത് നിയോഗിച്ച പ്രത്യേക മെഡിക്കല്‍ ടീമിന്റെ ഇടപെടലിന്റെ ഫലമായാണ്. പരിയാരത്തെ ഡോക്ടര്‍മാര്‍,മറ്റ് ജീവനക്കാര്‍ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായിയോടും ആരോഗ്യവകുപ്പ് അധികൃതരോടും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു. അതിവേഗം രോഗമുക്തിക്കായി താല്പര്യപ്പെട്ട് സന്ദേശങ്ങളയക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.


Next Story