Top

വാക്‌സിനേഷന്‍ 90 ശതമാനത്തിലേക്ക്; മുന്നേറ്റം തുടര്‍ന്ന് കേരളം

36.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി

20 Sep 2021 1:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാക്‌സിനേഷന്‍ 90 ശതമാനത്തിലേക്ക്; മുന്നേറ്റം തുടര്‍ന്ന് കേരളം
X

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ കുതിക്കുന്നു. പ്രായപൂര്‍ത്തിയായവരില്‍ 89 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് വാക്‌സിനേഷനില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനവും കേരളമാണ്. സംസ്ഥാനത്ത് വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.

36.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം പേര്‍ക്ക് ഒറ്റ ഡോസും, 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിച്ച വ്യക്തികളില്‍ ആറ് ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുത്തവരാണ്. രണ്ട് ഡോസും എടുത്തവര്‍ 3.6 ശതമാനം. അതുകൊണ്ടുതന്നെ വാക്‌സിനെടുത്തവര്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നാണ് വിലയിരുത്തല്‍. അതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

Next Story