Top

കൊവിഡ് മരണം: പ്രത്യേക കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍; ശ്രീറാം വെങ്കിട്ടരാമനും സമിതിയില്‍

മുഹമ്മദ് സഫറുള്ള ഐഎഎസ് ചെയര്‍മാനാക്കിയാണ് പ്രത്യേക കമ്മിറ്റിയെ രൂപികരിച്ചത്

16 Sep 2021 5:24 AM GMT
ആർ അരുൺ രാജ്

കൊവിഡ് മരണം: പ്രത്യേക കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍; ശ്രീറാം വെങ്കിട്ടരാമനും സമിതിയില്‍
X

കൊവിഡ്-19 മരണങ്ങളുടെ കണക്ക് ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റി രൂപികരിച്ചു. മുഹമ്മദ് സഫറുള്ള ഐഎഎസ് ചെയര്‍മാനാക്കിയാണ് പ്രത്യേക കമ്മിറ്റിയെ രൂപികരിച്ചത്. ശ്രീറാം വെങ്കിട്ടരാമനും പ്രത്യേക കമ്മറ്റിയില്‍ ഉള്‍പ്പെടുന്നുണ്ട്് .അഞ്ച് അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.

കൊവിഡ്-19 മരണങ്ങളുടെ കൃത്യമായ കണക്ക് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കമ്മറ്റിക്ക് തുടക്കം കുറിച്ചത്. കൊവിഡിന്റെ മൂന്നാം തരംഗം മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ നടപടി. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡ പ്രകാരമാണ് കേരളത്തില്‍ കോവിഡ് മരണം രേഖപ്പെടുത്തുന്നത്.

കൊവിഡ് മൂലകാരണമായിട്ടുള്ള എല്ലാ മരണങ്ങളും പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനമാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഉണ്ടാകേണ്ടത് എന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആരോപിച്ചിരുന്നു.

എന്നാല്‍ മാത്രമേ അര്‍ഹരായ എല്ലാവര്‍ക്കും ധനസഹായം ലഭിക്കൂ. കോവിഡ് ലിസ്റ്റ് അടിയന്തരമായി പുനര്‍നിര്‍ണയം നടത്തി അര്‍ഹരായവര്‍ക്ക് ധനസഹായം ലഭിക്കാന്‍ ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു കമ്മിറ്റിക്ക് രൂപം നല്കിയത്.


Next Story