Top

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസ്; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഇന്ന് വിസ്തരിക്കും

കുറവിലങ്ങാട് മoത്തിൽ വച്ച് ഫ്രാങ്കോ മുളയ്ക്കൽ 13 തവണ കന്യാസ്ത്രിയെ പീഡിപ്പിച്ചുവെന്നാണ് കേസ്

1 Oct 2021 5:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസ്;  കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഇന്ന് വിസ്തരിക്കും
X

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഇന്ന് വിസ്തരിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പീഡനവിവരം കർദ്ദിനാളിനെ അറിയിച്ചുവെന്ന ഇരയായ കന്യാസ്ത്രീ മൊഴി പ്രകാരമാണ് വിചാരണ. വിചാരണ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ട് .

കുറവിലങ്ങാട് മoത്തിൽ വച്ച് ഫ്രാങ്കോ മുളയ്ക്കൽ 13 തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. സഭയിലെ ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും ഉൾപ്പടെ നിരവധി പേർ കേസിലെ സാക്ഷി പട്ടികയിലുണ്ട്.

Next Story

Popular Stories