Top

മാലിന്യം തള്ളിയത് ചോദ്യം ചെയ്തു; കൊച്ചിയില്‍ കൗണ്‍സിലറുടെ ഭര്‍ത്താവിനെ കാറിടിച്ച് വീഴ്ത്തി

20 Aug 2021 6:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാലിന്യം തള്ളിയത് ചോദ്യം ചെയ്തു; കൊച്ചിയില്‍ കൗണ്‍സിലറുടെ ഭര്‍ത്താവിനെ കാറിടിച്ച് വീഴ്ത്തി
X

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ ഭര്‍ത്താവിന് നേരെ വധശ്രമം. കടവന്ത്ര കൗണ്‍സിലര്‍ സുജ ലോനപ്പന്റെ ഭര്‍ത്താവിന് എതിരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ സിവി ലോനപ്പനെ ചെലവന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാലിന്യം തള്ളിയത് ചോദ്യം ചെയ്ത ലോനപ്പനെ കാറിച്ച് വീഴ്ത്തി എന്നാണ് പരാതി. വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

Next Story