Top

കണ്ണൂര്‍ സര്‍വകലാശാലയുടെ വിവാദ സിലബസില്‍ മാറ്റം വരുത്തും; ഇസ്ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ് ധാരകള്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ

29 Sep 2021 6:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂര്‍ സര്‍വകലാശാലയുടെ വിവാദ സിലബസില്‍ മാറ്റം വരുത്തും;  ഇസ്ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ് ധാരകള്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ
X

കണ്ണൂര്‍ സര്‍വകലാശാലയുടെ വിവാദ സിലബസില്‍ നിന്നും ആര്‍എസ്എസ് സൈദ്ധാന്തികരുടെ ലേഖങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് വിദഗ്ദ സമിതി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് സമഗ്രമല്ലെന്നാണ് രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട്. സിലബസില്‍ നിന്നും ദീന്‍ദയാല്‍ ഉപാധ്യായയേയും, ബല്‍രാജ് മഡോക്കിനെയും ഒഴിവാക്കണമെന്ന ശുപാര്‍ശയാണ് സമിതി മുന്നോട്ട് വയ്ക്കുന്നത്. ഗാന്ധിയന്‍ ആശയങ്ങള്‍

പ്രത്യേകമായി പഠിപ്പിക്കണം. ഇസ്ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ് ധാരകള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശയുണ്ട്.

ദീന്‍ദയാല്‍ ഉപാധ്യായയേയും, ബല്‍രാജ് മഡോക്കിനെയും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഗവേണന്‍സില്‍ പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായ കൗടില്യനെ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലേഖനങ്ങളുടെ തലക്കെട്ട് മാറുമെന്നും സിലബസില്‍ മഹാത്മാഗാന്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. റിപോര്‍ട്ടിന്‍മേലുള്ള അക്കാദമിക് കൗണ്‍സില്‍ യോഗം സര്‍വകലാശാലയില്‍ തുടരുകയാണ്.

കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്റര്‍ സിലബസില്‍ ഹിന്ദുത്വ നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ ആയിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമായത്. ആര്‍എസ്എസ് സൈദ്ധാന്തികനായ വിഡി സവര്‍ക്കറുടെ ഹു ഇസ് ഹിന്ദു, ഗോള്‍വാള്‍ക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്‌സ് എന്നീ പുസ്തകങ്ങളും ദീന്‍ദയാല്‍ ഉപാധ്യായയുടെ ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളുമായിരുന്നു സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസ് സൈദ്ധന്തികരുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന ലേഖനങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു കേരളത്തില്‍ ഉയര്‍ന്നത്.

അതേസമയം, കണ്ണൂര്‍ സര്‍വ്വകലാശാല വിവാദ പിജി സിലബസ് വിഷയത്തില്‍, സര്‍വകലാശാലയുടെ സ്വയംഭരണത്തെ ബാധിക്കാത്ത വിധമുള്ള തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ബാക്കി നടപടികള്‍ക്ക് വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയം പരിക്കില്ലാതെ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Next Story

Popular Stories