Top

'പൃഥ്വിരാജും ആഷിഖ് അബുവും പോയി വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ'; പരിഹാസവുമായി ടി സിദ്ദീഖ്

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ആഷിക് അബു 'വാരിയംകുന്നന്‍' പ്രഖ്യാപിച്ചത്.

1 Sep 2021 2:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൃഥ്വിരാജും ആഷിഖ് അബുവും പോയി വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ; പരിഹാസവുമായി ടി സിദ്ദീഖ്
X

'വാരിയംകുന്നന്‍' വിവാദത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനെയും പൃഥ്വിരാജിനെയും പരിഹസിച്ച് കെപിസിസി വെെസ് പ്രസിഡന്റ് ടി സിദ്ദീഖ്. വാഴപ്പിണ്ടിയുടെ ഗുണങ്ങള്‍ വിവരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ ഇരുവർക്കും വാഴപ്പിണ്ടി ജ്യൂസ് നിർദേശിച്ചായിരുന്നു സിദ്ദീഖിന്റെ പരിഹാസം.

ടി സിദ്ദിഖിന്റെ കുറിപ്പ്:

വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണണെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു.

അതേസമയം, സിനിമയുടെ നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ആഷിക് അബു 'വാരിയംകുന്നന്‍' പ്രഖ്യാപിച്ചത്.

പ്രഖ്യാപനത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം പൃഥ്വിരാജും ആഷിക് അബുവും നേരിട്ടിരുന്നു. മലബാര്‍ കലാപത്തെ ആസ്പദമാക്കിയുള്ള ചിത്രമായതിനാലാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായത്. ഇതും സിനിമയില്‍ നിന്ന് പിന്‍മാറാനുള്ള കാരണമാണോ എന്ന സംശയമുണ്ട്.

വാരിയംകുന്നന്റെ തിരക്കഥയുമായി നിര്‍മ്മാതാക്കള്‍ ആദ്യം സമീപിച്ചത് അന്‍വര്‍ റഷീദിനെ ആയിരുന്നു. എന്നാല്‍ അന്ന് നടന്‍ വിക്രമിനെ നായകനാക്കി സിനിമ ചെയ്യനിരുന്നതിനാല്‍ അന്‍വര്‍ റഷീദ് വാരിയംകുന്നന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story