Top

'കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി ഓഫീസില്‍ വച്ച് മോശമായി പെരുമാറി'; ആരോപണവുമായി പ്രവര്‍ത്തക; 'നടപടിയില്ലെങ്കില്‍ പാര്‍ട്ടി വിടും'

നീയൊരു പെണ്ണല്ലേ അതുകൊണ്ട് അധികം സംസാരിക്കണ്ട എന്ന് എന്ന് പറഞ്ഞു എന്നേ അടിച്ചമര്‍ത്തി.

1 Sep 2021 4:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി ഓഫീസില്‍ വച്ച് മോശമായി പെരുമാറി; ആരോപണവുമായി പ്രവര്‍ത്തക; നടപടിയില്ലെങ്കില്‍ പാര്‍ട്ടി വിടും
X

കോണ്‍ഗ്രസ് ഇടുക്കി ഉപ്പുതറ മണ്ഡലം പ്രസിഡന്റ് ജോര്‍ജ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തക രംഗത്ത്. പാര്‍ട്ടി ഓഫീസില്‍ വച്ച് ജോര്‍ജ് മോശമായി പെരുമാറുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പരാതി നല്‍കിയിട്ടുണ്ടെന്നും ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്നും യുവതി വ്യക്തമാക്കി.

യുവതിയുടെ ആരോപണം ഇങ്ങനെ: ഇടുക്കി ജില്ലയില്‍ ഉപ്പുതറ മണ്ഡലം പ്രസിഡന്റ് ജോര്‍ജിന്റെ അടുത്ത് ഞാന്‍ എന്റെ ആവശ്യത്തിന് ചെന്നപ്പോള്‍ എന്നോട് മോശമായി പെരുമാറി.എന്റെ ദയനീയ ജീവിത സാഹചര്യങ്ങള്‍ അറിഞ്ഞിട്ടും അതെല്ലാം അവഗണിച്ചു കൊണ്ട് എന്നെ മുതലെടുക്കാന്‍ ശ്രമിച്ചു. എന്റെ വ്യക്തപരമായ കാര്യങ്ങളുടെ പൂര്‍ണ സത്യാവസ്ഥയും ന്യായമായ ആവശ്യവും വ്യക്തമായ തെളിവ് സഹിതം ഞാന്‍ ബോധിപ്പിച്ചു.അന്ന് ഞാന്‍ ഒറ്റക്ക് ആണ് മണ്ഡലം ഓഫീസില്‍ പോയത് അവിടെ ജോര്‍ജ് എന്നയാളും ഞാനും മാത്രം ആയിരുന്നു എന്നാല്‍ അവിടെ വച്ച് എന്നോട് മണ്ഡലം പ്രസിഡന്റ് ചോദിച്ചത് കഴുത്തില്‍ മാല ഇല്ലേ കാതില്‍ കമ്മല്‍ ഇല്ലേ മുഖത്ത് കണ്ണട വയ്ക്കരുത് എനിക്ക് വണ്ണം ഇല്ലെന്നും പറഞ്ഞു.ലോഡ്ജ് എടുത്തു തരാം ഒരു ദിവസം കഴിഞ്ഞു പോയാല്‍ മതി എന്നും പറഞ്ഞു പിന്നെ സ്ത്രീകള്‍ക്ക് ചന്തിയും മുലയും ആണ് സൗന്ദര്യം എന്നും പറഞ്ഞു.നീയൊരു പെണ്ണല്ലേ അതുകൊണ്ട് അധികം സംസാരിക്കണ്ട എന്ന് എന്ന് പറഞ്ഞു എന്നേ അടിച്ചമര്‍ത്തി.

ഈ മാനസിക പീഡനം സഹിക്കാന്‍ കഴിയാതെ ഞാന്‍ സ്വന്തം ചേച്ചിയെ പോലെ കരുതുന്ന സൈബര്‍ പോരാളി മിനിചേച്ചിയോട് പറഞ്ഞു ചേച്ചി ഉടന്‍ ജോര്‍ജിനെ വിളിച്ചു കാര്യങ്ങള്‍ തിരക്കി നി ആരാടി ഇതൊക്കെ ചോദിക്കാന്‍ എന്ന് പറഞ്ഞുകൊണ്ട് പോടീ ***മോളെ എന്ന് ചേച്ചിയെ വിളിച്ചു.ഫോണിലും നേരിട്ടും ഞാന്‍ സംസാരിച്ചത് വളരെ ബഹുമാനത്തോടെയും വിനയത്തോടെയും ജോര്‍ജിനെ സാറെ എന്ന് സംബോധന ചെയ്തുകൊണ്ട് ആയിരുന്നു എന്നാല്‍ തിരികെ എനിക്ക് ലഭിച്ച മറുപടികള്‍ അത്രയും വളെരെ വേതനജനകവും അറപ്പും ഉളവാക്കുന്നത് ആയിരുന്നു.ശെരിക്കും ഞാന്‍ മാനസിക പീഡനത്തിന് അടിമപ്പെട്ടു ഇന്നും ഞാന്‍ ആ ഷോക്കില്‍ നിന്നും മോചിത ആയിട്ടില്ല. 20 വര്‍ഷത്തോളം ഞാന്‍ ഇടുക്കിയില്‍ ഉണ്ടാരുന്നു ഉപ്പുതറ കൊണ്‌ഗ്രെസ്സ് പാര്‍ട്ടി ഓഫീസില്‍ ഞാന്‍ ആദ്യമായ് പോകുകയല്ല നിരവധി തവണ അവിടെ ഞാന്‍ എന്റെ കുട്ടികളെയും കൊണ്ട് പോകുകയും എന്റെ കുടുംബപ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുക്കുകയും പോലീസ് മുഖാന്തിരം എനിക്കും കുട്ടികള്‍ക്കും അതിവേഗം തന്നെ സംരക്ഷണം നല്‍കുകയും ചെയ്തിട്ടുണ്ട് എന്നോട് ഒരു നോട്ടം കൊണ്ട് പോലും അവിടെ ആരും മോശമായി പെരുമാറിയില്ല അന്ന് മാറ്റാരൊക്കെയോ ആയിരുന്നു കമ്മറ്റി അംഗങ്ങള്‍.

എന്നെയും എന്റെ പെണ്‍കുട്ടികളെയും ജോര്‍ജ് വളെരെ മോശമായി ചിത്രീകരിച്ചു.ഈ കഴിഞ്ഞ ദിവസം ഞാന്‍ അറിഞ്ഞു ജോര്‍ജ് കൈക്കൂലി വാങ്ങി എന്നും എന്റെ എതിരാളിയെ സംരക്ഷിച്ചു വീട്ടില്‍ എത്തിച്ചു കൊടുത്തെന്നും അത് മുഖേന ഞാന്‍ ജോര്‍ജിനെ വിളിച്ചു ഇത് ജോര്‍ജ് അല്ലെന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു പിന്നീട് ജോജിന്റ് ഭാര്യയുടെ കയ്യില്‍ ഫോണ്‍ കൊടുത്തു ഭാര്യയെ കൊണ്ടും പറയിച്ചു ജോര്‍ജ് അല്ലെന്ന് ഞാന്‍ പല തവണ വിളിച്ചു ജോര്‍ജ് ഫോണ്‍ കട്ട് ചെയ്തു .ജോര്‍ജ് പല സ്ത്രീകളോടും മോശമായി പെരുമാറിയതായി ഞാന്‍ അറിഞ്ഞു.പണവും പെണ്ണും ആണ് ജോര്‍ജിന് മുഖ്യമെന്ന് ജോര്‍ജിനെ അടുത്ത് അറിയാവുന്നവര്‍ എന്നോട് പറഞ്ഞു.ഒരു സ്ത്രീയുടെ അവസ്ഥ ഏതുമാവട്ടെ കൊണ്‌ഗ്രെസ്സ് പാര്‍ട്ടി ഓഫീസില്‍ അഭയം പ്രാപിച്ചു എത്തുന്ന ആ സ്ത്രീക്ക് ഈ പ്രസ്ഥാനം നാളിതുവരെ കൊടുത്ത സംരക്ഷണം ജോര്‍ജ് എന്ന കമദാഹി ലംഖിച്ചു.

ജോര്‍ജ് ഒരു പന്നന്‍ ആണെന്ന് ആണ് ജോര്‍ജിനെ അടുത്ത് അറിയാവുന്ന ഇടുക്കിയില്‍ ഉള്ളവര്‍ പലരും എന്നോട് പറഞ്ഞത്.ഇത്രയും വൃത്തികെട്ട ഒരു മനുഷ്യന്‍ ഈ പ്രസ്ഥാനത്തിന് അപമാനം തന്നെ ആണ്.എന്റെ കയ്യില്‍ ജോര്‍ജ് എന്നോട് പറഞ്ഞ എല്ലാ വൃത്തികേടുകളും റെക്കോര്‍ഡ് ഉണ്ട്.പല സ്ത്രീകളോടും ഇതുപോലെ തന്നെ ജോര്‍ജ് പെരുമാറിയതായി അറിയാന്‍ കഴിഞ്ഞു.ജാതിയും മതവും പണവും നോക്കി മാത്രം കാര്യങ്ങള്‍ തന്ത്രപൂര്‍വ്വം നടത്തി മാന്യന്‍ ചമയുന്ന ഈ വ്യക്തി ഈ പ്രസ്ഥാനത്തില്‍ തുടരുന്നത് തന്നെ അപകടവും അപമാനവുമാണ്. ഈ പോസ്റ്റ് ജോര്‍ജിന്റെ ശ്രദ്ധയില്‍ പെട്ടാല്‍ രക്ഷപെട്ടു പോകാന്‍ നുണകള്‍ കൊണ്ട് അമ്മാനമാടും എന്ന് എനിക്ക് അറിയാം.

എന്നാല്‍ ജോര്‍ജെ നീ പറയുന്നതല്ല ഞാന്‍ നിനക്ക് വേദമോദിയും പണവും തന്ന് സഹായിക്കുന്നവര്‍ ആരൊക്കെ എന്ന് വ്യക്തമായി ഞാന്‍ അറിഞ്ഞു പോയി അവരോട് പറയു ഇടുക്കിയില്‍ ഞാനും ഉണ്ടായിരുന്നു 20 വര്‍ഷം എന്ന് ഞാന്‍ വായ തുറന്നാല്‍ എല്ലാരും നാറും എന്നും.ജോര്‍ജെ ഫോണ്‍ റെക്കോര്‍ഡ് എന്റെ കയ്യില്‍ ഉണ്ട് കൂടാതെ നി പാര്‍ട്ടി ഓഫീസില്‍ വച്ച് എന്നോട് പറഞ്ഞ നാറിയ സംസാരവും എന്റെ മനസ്സില്‍ ഇരിപ്പുണ്ട്.നീ ഒരു മഹാ വൃത്തികെട്ടവന്‍ ആണെന്ന് എനിക്ക് നേരിട്ടും നിന്റെ അടുത്ത സുഹൃത്തുക്കള്‍ മുഖാന്തിരാവും ഞാന്‍ അറിഞ്ഞു.

ഈ പോസ്റ്റ് ഞാന്‍ ആരെയും വ്യക്തഹത്യ ചെയ്യുന്നതോ പാര്‍ട്ടിയെ അപമാനിച്ചോ ഇട്ടതല്ല.ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ച ഈ പ്രെസ്ഥാനത്തില്‍ ഈ ഒറ്റ ഒരാളുടെ പക്കല്‍ നിന്നും എനിക്ക് നേരിടേണ്ടി വന്ന മാനസിക പീഡനം തുറന്നു പറഞ്ഞതാണ്.എന്റെയും ഈ ജോര്‍ജിന്റെയും ഫോണ്‍ നമ്പര്‍ സൈബര്‍ പരിശോധന നടത്തിക്കോട്ടേ വ്യക്തമായ തെളിവ് കിട്ടും.താഴ്ന്നു തൊഴുതു വണങ്ങി വിനയത്തോടെ നിന്ന എനിക്ക് കിട്ടിയ തിരിച്ചടികള്‍ ആണിത്.ജോര്‍ജെ നി എന്നെയും എന്റെ പെണ്‍കുട്ടികളെയും കൊണ്ട് പറഞ്ഞ വൃത്തികേടുകള്‍ മുഴുവന്‍ ഞാന്‍ അടങ്ങി നിന്ന് ക്ഷമയോടെ കേട്ടത് എന്റെ മാനസികാവസ്ഥ അങ്ങനെ ആയിരുന്നു അന്ന്.ഇനിയും ഇവന്റെ വലയില്‍ ഒരു സ്ത്രീകളും കുടുങ്ങരുത് ആരോടും കൈക്കൂലി വാങ്ങരുത് ജാതിയും മതവും നോക്കരുത്.

ജോര്‍ജെ നിനക്ക് പറ്റിയ പാര്‍ട്ടി സിപിഎം ആണ് അങ്ങോട്ട് പോകുക.ഈ പ്രെസ്ഥാനം വിറ്റ് നീ കാശാക്കുകയാണ് എന്നാണ് നിന്നെ അടുത്ത് അറിയാവുന്നവര്‍ പലരും പറഞ്ഞതും ഞാന്‍ നേരിട്ട് അനുഭവിച്ചതും അതിനി വേണ്ട.ഇതില്‍ നിന്ന് രക്ഷപെട്ടു പോകാന്‍ നി കൊണ്‌ഗ്രെസ്സ് നേതൃത്വത്തോട് നുണ പ്രചരണം നടത്തുകയോ എന്നെ മോശമായി ചിത്രീകരിക്കുകയോ ചെയ്താല്‍ ഇതായിരിക്കില്ല ബാക്കി നിന്റെ കാമ ഭ്രാന്ത് പിടിച്ച ഫോണ്‍ റെക്കോര്‍ഡ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പുറത്ത് വിടുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്യും .പുഴുക്കുത്ത് ആണ് ഇവന്‍.

Next Story