Top

ഡിസിസി പട്ടിക ഉടൻ പ്രഖ്യാപിക്കും; അസ്യാരസ്യങ്ങൾ സാധ്യത

മുതിർന്ന നേതാക്കളുടെ ഉള്‍പ്പടെ അതൃപ്തി പരിഗണിക്കാതെയാണ് അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന

28 Aug 2021 3:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിസിസി പട്ടിക ഉടൻ പ്രഖ്യാപിക്കും; അസ്യാരസ്യങ്ങൾ സാധ്യത
X

ഡിസിസി അന്തിമ പട്ടിക അൽപ്പ സമയത്തിനകം പ്രഖ്യാപിക്കുമെന്ന് സൂചന. പട്ടിക പ്രഖ്യാപനത്തിന് മുന്‍പ് വി ഡി സതീശനും കേന്ദ്രനേതാക്കളുമായുള്ള അന്തിമഘട്ട ചർച്ച പൂർത്തിയായെന്നും തുർന്ന് പട്ടിക കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കെെമാറി താരിഖ് അന്‍വർ ബിഹാറിലേക്ക് തിരിച്ചു എന്നുമാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സോണിയാ ഗാന്ധി പട്ടികയ്ക്ക് അംഗീകാരം നല്‍കിയെന്നാണ് വിവരം.

മുതിർന്ന നേതാക്കളുടെ ഉള്‍പ്പടെ അതൃപ്തി പരിഗണിക്കാതെയാണ് അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം ഇല്ലാത്തത് അടക്കം ഹെെക്കമാന്റിന് മുന്നില്‍ ചർച്ചയായെങ്കിലും കെപിസിസി പുനസംഘടനയില്‍ ഇത് പരിഹരിക്കാമെന്ന തീരുമാനത്തിലെത്തിയിട്ടുണ്ട്. അതിനാല്‍ പട്ടികയില്‍ വലിയ മാറ്റങ്ങളുണ്ടായേക്കില്ല.

അതേസമയം, പട്ടിക പ്രഖ്യാപനത്തിന് മുന്‍പ് തന്നെ മുതിർന്ന നേതാക്കള്‍ കലാപക്കൊടി ഉയർത്തി. പട്ടികയില്‍ വിഡി സതീശനും കെ സുധാകരനും ഇഷ്ടക്കാരെ തിരുകി കയറ്റുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ പി അനില്‍കുമാർ പരസ്യ പ്രതികരണം നടത്തി കഴിഞ്ഞിട്ടുണ്ട്.

പുറത്തുവന്ന അന്തിമ സാധ്യതാ പട്ടിക

തിരുവനന്തപുരം - പാലോട് രവി
കൊല്ലം - രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ
ആലപ്പുഴ - കെ പി ശ്രീകുമാർ / ബാബു പ്രസാദ്
കോട്ടയം - ഫിൽസൺ മാത്യൂസ്
ഇടുക്കി - എസ് അശോകൻ/ സി പി മാത്യു
എറണാകുളം - മുഹമ്മദ് ഷിയാസ്
തൃശൂർ - ജോസ് വള്ളൂർ
പാലക്കാട് - എ തങ്കപ്പൻ
മലപ്പുറം - വി എസ് ജോയി
കോഴിക്കോട് - കെ പ്രവീൺകുമാർ
വയനാട് - എംഡി അപ്പച്ചൻ
കണ്ണൂർ - മാർട്ടിൻ ജോർജ്
കാസർഗോഡ് - പി കെ ഫൈസൽ
Next Story