Top

ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസില്‍ യൂണിറ്റ് കമ്മിറ്റി; ആദ്യ സിയുസി ആറ്റശ്ശേരിയില്‍

14 ജില്ലകളിലെ ഓരോ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ യൂണിറ്റ് കമ്മിറ്റി നിലവില്‍ വരുക.

30 Sep 2021 2:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസില്‍ യൂണിറ്റ് കമ്മിറ്റി; ആദ്യ സിയുസി ആറ്റശ്ശേരിയില്‍
X

സെമി കേഡര്‍ പാര്‍ട്ടിയാകാന്‍ ഒരുക്കങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി ഓരോ ബൂത്തിന് കീഴിലും യൂണിറ്റ് കമ്മിറ്റികള്‍ നിലവില്‍ വരും. നേരത്തെ കോണ്‍ഗ്രസിനെ ഇനി സെമികേഡറാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു.

ബൂത്ത് തലത്തില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കരിമ്പുഴ പഞ്ചായത്തിലെ ആറ്റശ്ശേരിയില്‍ നടക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി രാവിലെ ഒമ്പതിന് ആറ്റശ്ശേരി യൂണിറ്റ് കമ്മിറ്റി ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലെ ഓരോ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ യൂണിറ്റ് കമ്മിറ്റി നിലവില്‍ വരുക.

പുതിയ യൂണിറ്റ് കമ്മിറ്റികള്‍ക്കായി ചര്‍ക്കയുടെ പ്രന്റുളള പൂര്‍ണമായും ഖാദിയില്‍ നെയ്‌തെടുത്ത പതാകകള്‍ തയ്യാറാക്കിയിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റികള്‍ക്കായി പതാകകള്‍ നിർമ്മിച്ചത് കരിമ്പുഴയിലെ വീട്ടമ്മമാരാണ്. ഒക്ടോബര്‍ രണ്ടിനകം സംസ്ഥാനത്തുടനീളം യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Next Story