Top

'എനിക്ക് അത്ര പ്രായമൊന്നുമില്ല, അച്ചടക്കമാണ് വിഷയമെങ്കില്‍ ആരൊക്കെ പാര്‍ട്ടിയില്‍ ഉണ്ടാവുമായിരുന്നു'; ചിരിച്ചുകൊണ്ട് ചെന്നിത്തല

പ്രതിപക്ഷ നേതാവ് വിഡി സതീശനേയും കെപിസിസി പ്രസിഡണ്ട് കെ സുധാകരനേയും ഉന്നംവെച്ച് രമേശ് ചെന്നിത്തല

3 Sep 2021 6:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എനിക്ക് അത്ര പ്രായമൊന്നുമില്ല, അച്ചടക്കമാണ് വിഷയമെങ്കില്‍ ആരൊക്കെ പാര്‍ട്ടിയില്‍ ഉണ്ടാവുമായിരുന്നു; ചിരിച്ചുകൊണ്ട് ചെന്നിത്തല
X

പ്രതിപക്ഷ നേതാവ് വിഡി സതീശനേയും കെപിസിസി പ്രസിഡണ്ട് കെ സുധാകരനേയും ഉന്നംവെച്ച് രമേശ് ചെന്നിത്തല. അച്ചടക്കത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരുന്നെങ്കില്‍ പലരും പാര്‍ട്ടിയില്‍ ഉണ്ടാകില്ലായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടേയും തന്റേയും കാലത്ത് കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവന്നെന്നും ദാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.

'മുതിര്‍ന്ന നേതാവെന്ന് നിങ്ങള്‍ പറയുന്നു. എനിക്ക് അതിന് മാത്രം പ്രായം ഒന്നും ആയിട്ടില്ല. 63 വയസ് കഴിഞ്ഞ് 64 ലേക്ക് പോകുന്നു. ഈ പറയുന്ന പലരും 74 ഉം 75 ഉം കഴിഞ്ഞവരാണ്. അച്ചടക്കത്തെ പറ്റിയും ഇവിടെ കുറച്ചുനാള്‍ വലിയ സംസാരമുണ്ട്. അച്ചടക്കെത്തെ പറ്റി പലരും സംസാരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. മുന്‍കാല പ്രാബല്യത്തോടെ ആണെങ്കില്‍ എത്രപേര്‍ കോണ്‍ഗ്രസിലുണ്ടാവുമായിരുന്നു. അതുകൊണ്ട് അതൊന്നും പറയേണ്ട. എല്ലാവരും ഒരുമിച്ച് പോകുന്നതാണ് കോണ്‍ഗ്രസ്. വെല്ലുവിളികള്‍ കഠിനമേറിയതാണ്. ഒറ്റകെട്ടതായി ഒന്നിച്ചുപോവുക.' രമേശ് ചെന്നിത്തല പറഞ്ഞു.
കെപിപിസിയുടെ നടപടികളില്‍ നേരത്തേയും രമേശ് ചെന്നിത്തല പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. കെപിസിസിയുടെ ഏകപക്ഷീയമായ നടപടികള്‍ ജനം വിലയിരുത്തട്ടെയെന്നായിരുന്നു ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഡിസിസി പട്ടികക്ക് പിന്നാലെ ഉയര്‍ന്ന കലഹങ്ങളിലെ അച്ചടക്കനടപടി ഏകപക്ഷീയമാണെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ വിമര്‍ശനം.
Next Story

Popular Stories