Top

മാർക്ക് ദാനം ചെയ്യാൻ കാലിക്കറ്റ് സർവകലാശാലാ വിസിയുടെ നിർദ്ദേശം; ​ഗവർണർക്ക് പരാതി

സർവകലാശാല നിയമപ്രകാരം മാർക്ക് കൂട്ടി നൽകാൻ അധികാരമില്ല.

21 Sep 2021 1:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാർക്ക് ദാനം ചെയ്യാൻ കാലിക്കറ്റ് സർവകലാശാലാ വിസിയുടെ നിർദ്ദേശം; ​ഗവർണർക്ക് പരാതി
X

തോറ്റ ബിടെക് വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാല മാർക്ക് ദാനം ചെയ്യുന്നെന്ന് പരാതി. അടിയന്തിര പ്രധാന്യമുള്ള വിഷയമെന്ന് കാട്ടി വൈസ് ചാൻസലർ മാർക്ക് നൽകാൻ നിർദ്ദേശം നൽകിയെന്നാണ് പരാതി. ഇല്ലാത്ത അധികാരമുപയോ​ഗിച്ചാണ് ഈ നീക്കമെന്നും പരാതിയില്‌ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ​ഗവർണർക്ക് പരാതി നൽകി.

2014 സ്കീമിൽ ബിടെക് പരീക്ഷയെഴുതി പരാജയപ്പെട്ടവർക്ക് 20 മാർക്ക് വരെ അധികം നൽകാനാണ് വൈസ് ചാൻസലർ നിർദ്ദേശം നൽകിയത്. ഈ മാസം 24 ന് ചേരുന്ന അക്കാദമിക് കൗൺസിൽ നിർദ്ദേശം പരി​ഗണിക്കും. സർവകലാശാല നിയമപ്രകാരം മാർക്ക് കൂട്ടി നൽകാൻ അധികാരമില്ല. അതേസമയം അടിയന്തര പ്രധാന്യമുള്ള വിഷയങ്ങളിൽ ഉത്തരവ് പുറവെടുവിക്കാൻ വൈസ് ചാൻസലർക്ക് സാധിക്കും.

Next Story