Top

'ഒരാളെ വെടിവെച്ച് കൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടു'; മോന്‍സന്‍ വെളിപ്പെടുത്തിയത്

താമസം മാറിയപ്പോള്‍ മോന്‍സന്റെ കൂടെ ഈ സ്ത്രീയും ഉണ്ടായിരുന്നു

3 Oct 2021 11:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരാളെ വെടിവെച്ച് കൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടു; മോന്‍സന്‍ വെളിപ്പെടുത്തിയത്
X

താന്‍ ഒരാളെ വെടിവെച്ച് കൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടുണ്ടെന്ന് മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞതായി പരാതിക്കാരുടെ മൊഴി. ബോംബെയില്‍ നിരവധി സുഹൃത്തുക്കളുണ്ടെന്നും ഒരിക്കല്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ തനിക്ക് വെടിയേറ്റിട്ടുണ്ടെന്നും മോന്‍സണ്‍ പറഞ്ഞതായി പരാതിക്കാര്‍ പറഞ്ഞു.

പരാതിക്കാര്‍ പറഞ്ഞത്: ''മോന്‍സന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് താന്‍ ദാവൂദിന്റെ ആളാണെന്നും ബോംബെയില്‍ നിരവധി സുഹൃത്തുക്കള്‍ ഉണ്ടെന്നും പറഞ്ഞു. ബോംബെയില്‍ വച്ച് ഒരാളെ വെടിവച്ച് കൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടുണ്ട്. ഗുണ്ടാസംഘടനത്തില്‍ വെടി കൊണ്ടിട്ടുണ്ട്, പരുക്കേറ്റിട്ടുണ്ട് എന്ന് പറഞ്ഞ് മുതുകിലെയും ശരീരത്തിലെയും പാട് ഉയര്‍ത്തി കാണിച്ചിട്ടുണ്ട്. ബെഡ്‌റൂമിന്റെ ഷെല്‍ഫിലിരുന്ന മൂന്നു തോക്കുകളും എടുത്ത് കാണിച്ചിട്ടുണ്ട്.''

പരാതിയിലെ മറ്റ് പരാമര്‍ശങ്ങള്‍ ഇങ്ങനെ: ''വര്‍ഷങ്ങള്‍ക്ക് മുമ്പ് മോന്‍സന്‍ ചേര്‍ത്തലയിലെ ഒരു ഫര്‍ണിച്ചര്‍ ഉടമയുടെ വീടിന്റെ മുകള്‍ നിലയിലായിരുന്നു താമസിച്ചത്. അതിനുശേഷം തേവരയിലെ മേത്തര്‍ എന്ന് അറിയപ്പെടുന്ന ഫഌറ്റിലേക്ക് താമസം മാറി. 2014ലാണ് കലൂരിലെ വാടക വീട്ടിലേക്ക് വന്നത്. ഫെമയിലെ പണം ലഭിക്കാനെന്ന് പറഞ്ഞ് മോന്‍സണിന് വേണ്ടി ഇടനിലക്കാരിയായി നിന്നത് കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിന്‍സിപ്പലായിരുന്ന സ്ത്രീയായിരുന്നു. 2014ല്‍ കല്ലൂരിലെ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ മോന്‍സന്റെ കൂടെ ഈ സ്ത്രീയും ഉണ്ടായിരുന്നു. നിലവില്‍ കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ മാനേജറാണ് ഈ സ്ത്രീ. ഒടുവിലായി തൃശൂരിലെ ഒരു ഫിനാന്‍സ് സ്ഥാപനത്തിന്റെ ഉടമയുമായി ചേര്‍ന്നാണ് മോന്‍സന്‍ പുതിയ ഇരകളെ കണ്ടെത്തുന്നത്. ഖത്തറിലെ രാജകുടുംബം ഇസ്ലാംമതവുമായി ബന്ധപ്പെട്ട പുരാവസ്തുക്കള്‍ ഖത്തര്‍ മ്യൂസിയത്തിന് വേണ്ടി വാങ്ങാന്‍ വന്നുവെന്നും 93 ഐറ്റം ഉത്പനങ്ങള്‍ 15000 കോടി രൂപയ്ക്ക് വില്‍പ്പന ഉറപ്പിച്ചെന്നും പറഞ്ഞാണ് പുതിയ ഇരകളെ തേടുന്നത്.''

മുഖ്യമന്ത്രി പിണറായി വിജയന് യാക്കൂബ്, അനൂപ്, സലീം, ഷമീര്‍ സിദ്ധീഖ്, ഷാനിമോന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്

Next Story