Top

'അത് ഭീഷണി സ്വരമല്ല'; എകെ ശശീന്ദ്രനെതിരായ പരാതി നില്‍ക്കില്ലെന്ന് പൊലീസ്

'കേസ് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് പറഞ്ഞത് പിന്‍വലിക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല'

8 Aug 2021 1:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അത് ഭീഷണി സ്വരമല്ല; എകെ ശശീന്ദ്രനെതിരായ പരാതി നില്‍ക്കില്ലെന്ന് പൊലീസ്
X

പീഡനക്കേസ് പിന്‍വലിക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടെന്ന പരാതി നിലനില്‍ക്കില്ലെന്ന് പൊലീസ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ട് പോവേണ്ടെന്ന നിലപാടിലാണ് പൊലീസ്.

കേസ് നിലനില്‍ക്കുന്നതല്ലെന്ന നിയമോപദേശം പൊലീസിന് ലഭിച്ചു. മന്ത്രിയുടേതായി പുറത്ത് വന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ ഇരയെക്കുറിച്ച് നേരിട്ട് പരാമര്‍ശമില്ല. കേസ് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് പറഞ്ഞത് പിന്‍വലിക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല. ശശീന്ദ്രന്റെ സംസാരത്തില്‍ ഭീഷണിയുടെ സ്വരമില്ല എന്നീ നിരീക്ഷണങ്ങളിലാണ് പൊലീസ്.

കുണ്ടറ പൊലീസിനാണ് ശശീന്ദ്രനെതിരെ കേസെടുക്കണമെന്ന പരാതി ലഭിച്ചത്. യൂത്ത് ലീഗ് ജില്ലാ ഭാരവാഹിയാണ് പരാതി നല്‍കിയത്. എന്‍സിപി നേതാവിനെതിരായ പീഡന പരാതി ഒതുക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം. യുവതിയെ കടന്ന് പിടിച്ച സംഭവം നല്ല നിലയില്‍ തീര്‍ക്കണം എന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. അതിക്രമത്തിന് ഇരയായ യുവതിയുടെ പിതാവിനോടാണ് മന്ത്രി ഇക്കാര്യം ഉന്നയിക്കുന്നത്. ഇതിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു.

കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രന്‍ വിളിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നാണ് മന്ത്രിയുടെ ആവശ്യം. ഇതിന് മറുപടിയായി ഗംഗ ഹോട്ടലിന്റെ മുതലാളി പത്മാകരന്‍ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കി തീര്‍ക്കണമെന്നാണോ പറയുന്നത് എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട് സംഭാഷണത്തില്‍.

Next Story