Top

മോന്‍സനെതിരെ പരാതി നല്‍കിയവര്‍ തട്ടിപ്പുകാര്‍; നടന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ വക്കീല്‍ നോട്ടിസ്

അപവാദ പ്രചാരണം നടത്തിയ നടനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

9 Oct 2021 5:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സനെതിരെ പരാതി നല്‍കിയവര്‍ തട്ടിപ്പുകാര്‍; നടന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ വക്കീല്‍ നോട്ടിസ്
X

മോന്‍സനെതിരെ പരാതി നല്‍കിയ അനൂപ് നടന്‍ ശ്രീനിവാസനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. പുരാവസ്തു തട്ടിപ്പു വീരന്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവര്‍ തട്ടിപ്പുകാരാണെന്ന് നടന്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് വാക്കീല്‍ നോട്ടീസ് നല്‍കിയത്.

അപവാദ പ്രചാരണം നടത്തിയ നടനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഒന്നരകോടി നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കില്‍ പ്രസ്താവന് പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുളളത്. പരാതി നല്‍കിയവരില്‍ രണ്ടുപേര്‍ വലിയ തട്ടിപ്പുകാരണെന്നാണ് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നത്.

ഒരു അഭിമുഖത്തിലാണ് മോന്‍സണിന് പണം നല്‍കിയവര്‍ തട്ടിപ്പുകാരാണ്, അത്യാര്‍ത്തി കൊണ്ടാണ് അവര്‍ മോന്‍സന് പണം നല്‍കിയതെന്ന് ശ്രീനിവാസന്‍ പറഞ്ഞത്. 10 കോടി രൂപ നല്‍കിയെന്നു പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതില്‍ രണ്ടു പേരെ എനിക്കറിയാം. അവര്‍ തരക്കേടില്ലാത്ത ഫ്രോഡുകളാണ്. അവരില്‍ ഒരാള്‍ സ്വന്തം അമ്മാവനെ പറ്റിച്ച് കോടികള്‍ കൈപറ്റിയ ആളാണ് എന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

അതേസമയം മോന്‍സണ്‍ മാവുങ്കലിനെതിരെ പുതിയ ഒരു തട്ടിപ്പുകേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോന്‍സണ്‍ ഒന്നരലക്ഷം രൂപ വാങ്ങി തട്ടിയെന്ന് കാണിച്ച് ആലപ്പുഴ തുറവൂര്‍ സ്വദേശി പൊലീസിനെ സമീപിച്ചിട്ടുണ്ട്. 2017 ഡിസംബര്‍ 21ല്‍ മോന്‍സണ്‍ ഇരുപത് ദിവസത്തിനുളളില്‍ തിരിച്ചു നല്‍കാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. സ്വര്‍ണം പണയംവെച്ച് പണം നല്‍കിയെങ്കിലും തിരിച്ചുകിട്ടിയില്ല. പണത്തിന് പകരം പൊളിക്കാറായ പജീറോ കാര്‍ നല്‍കി കബളിപ്പിച്ചുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

Next Story

Popular Stories