Top

സംസ്ഥാനത്ത് ഇന്ന് കോളേജുകൾ തുറക്കും

കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകൾ നടക്കുക

4 Oct 2021 1:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് ഇന്ന് കോളേജുകൾ തുറക്കും
X

കൊവിഡ് വ്യാപനം മൂലം അടച്ചിട്ട സംസ്ഥാനത്തെ കലാലയങ്ങൾ ഇന്ന് തുറക്കും. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തുറക്കുന്നത്. അവസാനവർഷ ബിരുദ,ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഇന്നു മുതൽ ആരംഭിക്കും. പിജി ക്ലാസ്സുകളിൽ മുഴുവൻ വിദ്യാർത്ഥികളെയും, ഡിഗ്രി ക്ലാസ്സിൽ 50% വിദ്യാർഥികളെയും അനുവദിക്കും.

എട്ടര മുതൽ നാലു വരെയുള്ള സമയത്തിനിടയിലാണ് അധ്യായനം. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകൾ നടക്കുക. വിദ്യാർഥികളെ വരവേൽക്കാൻ കലാലയങ്ങൾ സജ്ജമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ക്ലാസ് നടത്തുക. ക്യാമ്പസിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശമുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും എൻ95 മാസ്ക് ധരിക്കണം. യാത്രകളിലും ക്യാമ്പസുകളിലും മാസ്ക് താഴ്ത്തി സംസാരിക്കരുതെന്നും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുതെന്നും നിർദ്ദേശമുണ്ട്.

Next Story