Top

അന്‍വറിന്റെ പാർക്കിലെ തടയണകള്‍ പൊളിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടികള്‍ ഒരു മാസത്തിനകം പൂർത്തിയാക്കണം

നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് തടയണ നിർമ്മിച്ചിരിക്കുന്നതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്

31 Aug 2021 4:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അന്‍വറിന്റെ പാർക്കിലെ തടയണകള്‍ പൊളിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടികള്‍ ഒരു മാസത്തിനകം പൂർത്തിയാക്കണം
X

നിലമ്പൂർ എംഎല്‍എ പി വി അൻവറിന്റെ ഉടമസ്ഥതയിലൂള്ള പാർക്കിലെ തടയണകള്‍ പൊളിക്കാന്‍ കളക്ടറുടെ ഉത്തരവ്. കക്കാടം പൊയിലിലെ നാല് തടയണകള്‍ പൊളിച്ചുമാറ്റാനാണ് ഉത്തരവ്. നടപടികള്‍ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം. നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് തടയണ നിർമ്മിച്ചിരിക്കുന്നതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെയാണ് കളക്ടർ ഉത്തരവ് പുറത്തിറക്കിയത്. 2003 ലെ കേരള ഇറിഗേഷന്‍ ആക്ട് പ്രകാരം സ്വകാര്യ ഭൂമിയിലല്ലാത്ത പുഴ, തോട്, നീര്‍ച്ചാല്‍, അരുവി, തടാകം എന്നിവ ജലാശയങ്ങളാണ്. ഇവ സര്‍ക്കാരിന്‍റെ സ്വത്തായാണ് പരിഗണിക്കുന്നത്. ഇതിന് കുറുകെയായി സ്വകാര്യ വ്യക്തികള്‍ തടയണ നിർമ്മിക്കുന്നതും വെള്ളം വഴിതിരിച്ച് വിടുന്നതും നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പി വി അന്‍വർ എംഎല്‍എയുടെ കക്കാടം പൊയിലിലെ പാർക്കിലെ നാല് തടയണകളും ഒരുമാസത്തിനകം പൊളിക്കണമെന്നാണ് നിര്‍ദ്ദേശം.

Next Story