Top

ഹരിത വിഷയം; യൂത്ത് ലീഗില്‍ പൊട്ടിത്തെറി; നേതാക്കളുടെ കൂട്ടരാജി

തെരെഞ്ഞെടുപ്പ് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുക പോലും ചെയ്തിരുന്നില്ല

30 Sep 2021 1:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിത വിഷയം; യൂത്ത് ലീഗില്‍ പൊട്ടിത്തെറി; നേതാക്കളുടെ കൂട്ടരാജി
X

എംഎസ്എഫ് ഹരിത വിഷയത്തില്‍ യൂത്ത് ലീഗില്‍ വന്‍ പൊട്ടിത്തെറി. ഇടുക്കി ജില്ലയിലെ യൂത്ത് ലീഗ് നേതാക്കളാണ് കൂട്ടരാജി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് അന്‍സാര്‍, വൈസ് പ്രസിഡന്റുമാരായ അജാസ്, ലത്തീഫ്, അന്‍വര്‍, സെക്രട്ടറിമാരായ ഷെരീഫ്, സല്‍മാന്‍ മുഹമ്മദ് ഷെരീഫ് എന്നിവരാണ് രാജി വച്ചിരിക്കുന്നത്

രാജിയെക്കുറിച്ച് നേതാക്കള്‍ പറഞ്ഞത്: ''കഴിഞ്ഞ കുറെ നാളുകളായി ജില്ലയില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കൗണ്‍സിലോ, ഭാരവാഹികളുടെ യോഗമോ വിളിച്ചുകൂട്ടിയിരുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലും തെരെഞ്ഞെടുപ്പ് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുക പോലും ചെയ്തിരുന്നില്ല. ജില്ലയിലെ നിലവിലുള്ള മുസ്ലീം ലീഗ്, യൂത്ത് ലീഗ് ജില്ല കമ്മറ്റി ഭാരവാഹികളോട് ടെലിഫോണില്‍ പോലും ഒരു കൂടിയാലോചന നടത്താതെ യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടായിരുന്ന ഒരു വ്യക്തിയെ ജില്ലാ യൂത്ത് ലീഗ് കമ്മറ്റിയുടെ ആക്ടിംഗ് പ്രസിഡന്റായി ഇന്ന് പാര്‍ട്ടി മുഖ പത്രത്തിലൂടെ ഒരറിയിപ്പായി പ്രഖ്യാപിച്ച് സംസ്ഥാന കമ്മറ്റിയുടെ നിലപാട് തികച്ചും അപലപനീയമാണ്. ഹരിത വിഷയത്തിലെ യൂത്ത് ലീഗിന്റെ നിലപാടിലും വിയോജിക്കുന്നു.'' നാളുകളായി ഇടുക്കി ജില്ലയില്‍ പാര്‍ട്ടിയുടെയും, പോഷക സംഘടനകളുടെയുമെല്ലാം ഭാരവാഹിത്വത്തിലേക്ക് വ്യക്തി താല്പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി പദവികള്‍ വീതം വച്ച് നല്‍കുന്നതിനോട് മുന്നോട്ട് പോകുവാന്‍ തയ്യാറായില്ലെന്നും രാജി പ്രഖ്യാപിച്ച് ഭാരവാഹികള്‍ അറിയിച്ചു.

Next Story