Top

'അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍'; കോണ്‍ഗ്രസ് പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

'കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും

4 Sep 2021 1:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍; കോണ്‍ഗ്രസ് പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം
X

കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും ഇപ്പോള്‍ പുറത്തുവരുന്നത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

''കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും. കോണ്‍ഗ്രസിന് ഉള്ളിലുള്ളവര്‍ക്ക് മാത്രമല്ല, പുറത്തുള്ളവര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് തന്നെ പരിഹരിക്കേണ്ടതാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന എവി ഗോപിനാഥ് പറഞ്ഞത് നമ്മള്‍ എല്ലാവരും കേട്ടതാണല്ലോ.'' ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ അഭിപ്രായം പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി എസ് പ്രശാന്തിന്റെ വരവിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: ''സിപിഐഎമ്മിനൊപ്പം പ്രവര്‍ത്തിക്കാനുള്ള താത്പര്യം പരസ്യമായാണ് കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്ത് അറിയിച്ചത്. പൊതുപ്രവര്‍ത്തകര്‍ക്ക് മനസമാധാനം ആണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്നാല്‍ മനസ്സമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാല്‍ മതനിരപേക്ഷതയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസിലാക്കി.''

Next Story