Top

'ശരണ്യയുടെ സഹജീവി സ്‌നേഹം മാതൃക'; നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

അതിജീവനത്തിനായി പോരാടിയ ശേഷമാണ് ശരണ്യ വിടവാങ്ങിയത്;

9 Aug 2021 12:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശരണ്യയുടെ സഹജീവി സ്‌നേഹം മാതൃക; നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം
X

ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ബുദ രോഗബാധയ്ക്ക് മുന്‍പില്‍ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകര്‍ന്നു. തന്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയില്‍ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്‌നേഹവും ഏവര്‍ക്കും മാതൃകയാണ്. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നുന്നെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

അതിജീവനത്തിനായി പോരാടിയ ശേഷമാണ് ശരണ്യ വിടവാങ്ങിയത്; മന്ത്രി വീണാ ജോര്‍ജ്

ശരണ്യ ശശിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കലാരംഗത്ത് സ്വന്തംവ്യക്തി മുദ്ര ശരണ്യ പതിപ്പിച്ചിരുന്നു. രോഗം തുടര്‍ച്ചയായി വേട്ടയാടുമ്പോഴും തളരാതെ അതിജീവനത്തിനായി പോരാടിയ ശേഷമാണ് ശരണ്യ വിടവാങ്ങിയത്. ശരണ്യ ശശിയുടെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Next Story