Top

'പൊലീസുകാര്‍ ഹണി ട്രാപില്‍ പെടുന്നത് നാണക്കേട്'; ഉദ്യോഗസ്ഥര്‍ക്ക് സൂക്ഷ്മത വേണമെന്ന് മുഖ്യമന്ത്രി

അഴിമതിക്കാരായ ചിലര്‍ സേനയിലുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

3 Oct 2021 11:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസുകാര്‍ ഹണി ട്രാപില്‍ പെടുന്നത് നാണക്കേട്;  ഉദ്യോഗസ്ഥര്‍ക്ക് സൂക്ഷ്മത വേണമെന്ന് മുഖ്യമന്ത്രി
X

പൊലീസ് ഉദ്യോഗസ്ഥര്‍ അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്ക് സൂക്ഷ്മത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ലോക്ക്ഡൗണ്‍ കാലത്തെ ആക്ഷേപങ്ങളും യോഗത്തില്‍ ചൂണ്ടിക്കാട്ടി. അനാവശ്യ ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത്. പ്രത്യേകിച്ച് യൂണിഫോമിട്ട് പോകരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണം. അടുത്തിടെ ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസുകാര്‍ ഹണിട്രാപ്പില്‍പ്പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. അഴിമതിക്കാരായ ചിലര്‍ സേനയിലുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

കൊവിഡ് ഡ്യൂട്ടിയില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ച പൊലീസ് സേനയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇതിന് അടുത്തിടെ ഉണ്ടായ ചില ആക്ഷേപങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇത്തരം സംഭവങ്ങള്‍ പൊലീസ് സേനയ്ക്ക് കളങ്കം ചാര്‍ത്തുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ സൂക്ഷ്മതയോടെ മുന്നോട്ടുപോകാനും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Next Story