Top

ആനി രാജയുടെ പരാമര്‍ശം തള്ളാതെ മുഖ്യമന്ത്രി; 'എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കും'

ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണ്

4 Sep 2021 1:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആനി രാജയുടെ പരാമര്‍ശം തള്ളാതെ മുഖ്യമന്ത്രി; എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കും
X

തിരുവനന്തപുരം: കേരളാ പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങുണ്ടെന്ന സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പരാമര്‍ശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.

ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണ്.ആനി രാജ ഉന്നയിച്ച വിവരം എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കും. ഏതെങ്കിലും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കാം പ്രസ്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസ് മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ത്യാഗപൂര്‍ണമായ സേവനമാണ് കാഴ്ചവയ്ക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Next Story