Top

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍

വഴിയില്‍ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു

18 Aug 2021 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍
X

രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കണ്ണൂരിലെത്തിയ പിണറായി വിജയന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലേക്കാണ് പോയത്. വഴിയില്‍ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു. ഞായറാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു പോകും. എം വി ജയരാജന്‍, പി ജയരാജന്‍, ഡോ.ശിവദാസന്‍, കെ പി സഹദേവന്‍, പി കെ ശ്രീമതി, സി പി ഐ നേതാക്കളായ സി എന്‍ ചന്ദ്രന്‍, അഡ്വ.പി സന്തോഷ് കുമാര്‍, കെ പി മോഹനന്‍ എം എല്‍ എ, ജോസ് ചെമ്പേരി, വിവിധ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി.

Next Story