Top

കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാട്; മതനിരപേക്ഷത ഇല്ലാതാക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസിന്റെ നയം ബിജെപി കൂടുതല്‍ തീവ്രമായി നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി

7 Oct 2021 12:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാട്; മതനിരപേക്ഷത ഇല്ലാതാക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി
X

മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പിറകോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മതനിരപേക്ഷത ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഓരോ ദിനം കഴിയുമ്പോഴും തിരുത്തല്‍ ഉണ്ടായില്ല. മതനിരപേക്ഷത തകര്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. വര്‍ഗീയതയോട് വിട്ടുവീഴ്ച്ച ഇല്ലാത്ത സമീപനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നിലപാട് ഒരു പോലെയാണെന്നും കോണ്‍ഗ്രസിന്റെ നയം ബിജെപി കൂടുതല്‍ തീവ്രമായി നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച നേതാക്കള്‍ക്കുള്ള സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


Next Story