Top

'ആശയുടെ മരണം വേദനാജനകം'; കൊവിഡ് മുന്നണി പോരാളിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കഴിഞ്ഞദിവസമാണ് എസ് ആര്‍ ആശ കൊവിഡ് ബാധിച്ച് മരിച്ചത്

16 Sep 2021 3:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആശയുടെ മരണം വേദനാജനകം; കൊവിഡ് മുന്നണി പോരാളിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
X

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടയില്‍ മരണപ്പെട്ട എസ്.ആര്‍ ആശയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആശയുടെ വിയോഗം വേദനാജനകമാണെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്: ''കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടയില്‍ മരണപ്പെട്ട യുവ മുന്നണിപ്പോരാളി തലയല്‍ മേലെത്തട്ട് വീട്ടില്‍ എസ്. ആര്‍ ആശയുടെ വിയോഗം വേദനാജനകമാണ്. അവസാനവര്‍ഷ എല്‍. എല്‍. ബി വിദ്യാര്‍ത്ഥി കൂടിയായിരുന്ന ആശ, പഠനത്തോടൊപ്പമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നത്. പഞ്ചായത്തിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്ഥിര സാന്നിധ്യവുമായിരുന്ന ആശ, പോസിറ്റീവ് ആയിരുന്നവരെ ആശുപത്രികളില്‍ എത്തിക്കാനും മറ്റുമുള്ള വോളന്റിയര്‍ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു. ആശയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു.''

കഴിഞ്ഞദിവസമാണ് ഡിവൈഎഫ്‌ഐ ബാലരാമപുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗം എസ് ആര്‍ ആശ കൊവിഡ് ബാധിച്ച് മരിച്ചത്. എസ്എഫ്‌ഐ ലോക്കല്‍ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആര്‍ആര്‍ടി അംഗവുമായിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിന് ബാലരാമപുരം പഞ്ചായത്ത് ആശയെ ആദരിച്ചിരുന്നു. കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വീടുകള്‍ അണുവിമുക്തമാക്കാന്‍ നേതൃത്വം നല്‍കിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും ആശ സജീവമായിരുന്നു.

റസല്‍പുരം തലയല്‍ വില്ലിക്കുളം മേലേ തട്ട് പുത്തന്‍ വീട്ടില്‍ സുരേന്ദ്രന്‍, ശൈലജ ദമ്പതികളുടെ മകളാണ്. അജേഷ്, ആര്‍ഷ എന്നിവര്‍ സഹോദരങ്ങള്‍. പാറശാല സ്വകാര്യ ലോ കോളേജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്.

Popular Stories

    Next Story