Top

മുട്ടില്‍ മരംമുറി; ഉദ്യോഗസ്ഥർക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

ഉദ്യോഗസ്ഥരുടെ അഴിമതി, ക്രമക്കേട്, സാമ്പത്തിക ഇടപാടുകള്‍ എന്നിവ വിജിലന്‍സ് അന്വേഷിക്കും.

3 Sep 2021 4:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുട്ടില്‍ മരംമുറി; ഉദ്യോഗസ്ഥർക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി
X

മുട്ടില്‍ മരംമുറിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി. വനം, റവന്യൂ വകുപ്പ് ഉദ്യോസ്ഥര്‍ക്കെതിരായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉദ്യോഗസ്ഥരുടെ അഴിമതി, ക്രമക്കേട്, സാമ്പത്തിക ഇടപാടുകള്‍ എന്നിവ വിജിലന്‍സ് അന്വേഷിക്കും.

നിലവിലെ പ്രത്യേക സംഘത്തിന് തന്നെയാണ് അന്വേഷണച്ചുമതല. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്നിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. മൂന്നു മാസത്തെ അന്വേഷണത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയായിരുന്നു.

മരം മുറി കേസില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ശക്തമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മരം മുറിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണെന്നും എത്ര ഉന്നതനായാലും നടപടി വേണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം.

Next Story