Top

കുഞ്ഞുമായി ചികില്‍സയ്‌ക്കെത്തിയ അമ്മയ്ക്ക് 'പ്രായം 16'; ശിശുക്ഷേമ സമിതി അന്വേഷണം തുടങ്ങി

11 Sep 2021 2:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞുമായി ചികില്‍സയ്‌ക്കെത്തിയ അമ്മയ്ക്ക് പ്രായം 16; ശിശുക്ഷേമ സമിതി അന്വേഷണം  തുടങ്ങി
X

എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി ചികിത്സക്കെത്തിയ അമ്മയുടെ പ്രായം 16 വയസ്സ്. കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിലാണ് സംഭവം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന കുഞ്ഞുമായി തമിഴ്‌നാട് ഉസ്‌ലാംപെട്ടി സ്വദേശിനി ചികില്‍സയ്‌ക്കെത്തിയതോടെയാണ് വിഷയം ശ്രദ്ധയില്‍ പെടുന്നത്. ആശുപത്രിയില്‍ നല്‍കിയ രേഖയില്‍ പതിനാറ് വയസ് എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടതോടെ വിഷയത്തില്‍ ജില്ലാ ശിശുക്ഷേമ സമിതിയുള്‍പ്പെടെ അന്വേഷണം തുടങ്ങി.

പെണ്‍കുട്ടിയെ ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ പൊലീസ് ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ഒരു വര്‍ഷം മുന്‍പ് 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മരിച്ചെന്നും ഇവര്‍ പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രായം സംബന്ധിച്ച് അന്വേഷിക്കുന്നതിനു ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ അധികൃതതര്‍ അറിയിച്ചു. ബന്ധുക്കളെ കണ്ടെത്താനും രേഖകള്‍ പരിശോധിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിനെ പരിചരിക്കുന്നതും ഇതേ പെണ്‍കുട്ടി തന്നെ ആയതിനാല്‍ ആദ്യം കുഞ്ഞിന്റെ ആരോഗ്യസ്ഥിതിക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ശിശു ക്ഷേമസമിതി അധികൃതര്‍ അറിയിച്ചു. തുടരനേഷണത്തിനായി കേസ് ഉസ്‌ലാംപെട്ടി പോലീസിനു കൈമാറുമെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ കെ ഷാജി അറിയിച്ചു.

Next Story