Top

മുഖ്യമന്ത്രിയുടെ ഓണസമ്മാനം; 60 വയസ്സ് കഴിഞ്ഞ എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാർക്കും ധനസഹായം

പട്ടികവർഗ്ഗ വിഭാഗത്തിലുള്ള 57655 പേരാണ് ഓണസമ്മാനത്തിന്റെ ഗുണഭോക്താക്കള്‍.

18 Aug 2021 12:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയുടെ ഓണസമ്മാനം; 60 വയസ്സ് കഴിഞ്ഞ എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാർക്കും ധനസഹായം
X

സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1000 രൂപ നല്‍കാനൊരുങ്ങി സർക്കാർ. 5.76 കോടി രൂപയാണ് ഓണസമ്മാനത്തിനായി അനുവദിച്ചിരിക്കുന്നത്. പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന അടിയന്തിരമായി ഈ ധനസഹായം അർഹരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

ഇതിലൂടെ 60 വയസ്സ് കഴിഞ്ഞ എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാർക്കും ഓണസമ്മാനമായി 1000 രൂപ വീതം ലഭിക്കും. പട്ടികവർഗ്ഗ വിഭാഗത്തിലുള്ള 57655 പേരാണ് ഓണസമ്മാനത്തിന്റെ ഗുണഭോക്താക്കള്‍. പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും എത്തപ്പെടേണ്ടവരും, സമൂഹത്തിന്റെ പ്രത്യേക കരുതലിന് അർഹതയുള്ളവരുമാണ് പട്ടികവർഗ്ഗ വിഭാഗക്കാർ. ഈ ഉത്സവനാളുകളിൽ ആ വിഭാഗത്തിലെ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായാണ് ഓണസമ്മാനം ഒരുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പ്രതിസന്ധികളുടെ നടുവിലും സമൃദ്ധിയുടെ ഗൃഹാതുരത്വം പേറുന്ന ഓണാഘോഷത്തിന് പോരായ്മകളുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റും, ക്ഷേമ പെൻഷന് അർഹതയുള്ളവർക്ക് ഒരുമിച്ചു രണ്ട് മാസത്തെ പെൻഷനും നൽകുന്നത്. ഇതു കൂടാതെ ക്ഷേമപെൻഷന്റെ പരിധിയിൽ വരാത്ത, മറ്റു തരത്തിൽ അർഹതയുള്ളവർക്ക് 1000/- രൂപയുടെ പ്രത്യേക ധനസഹായവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

Popular Stories