Top

'കൃഷ്ണ സങ്കല്‍പ്പങ്ങളിലെ നന്മയും നീതിയും ചേര്‍ത്തുവെക്കാന്‍ കഴിയട്ടെ'; ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

30 Aug 2021 4:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൃഷ്ണ സങ്കല്‍പ്പങ്ങളിലെ നന്മയും നീതിയും ചേര്‍ത്തുവെക്കാന്‍ കഴിയട്ടെ; ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി
X

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷ്ണ സങ്കല്‍പ്പങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും ഹൃദയത്തോട് ചേര്‍ത്ത് വെക്കാന്‍ കഴിയട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആശംസാ പോസ്റ്റില്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍-
ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്റെയാകെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഈ ദിനത്തിന് കഴിയട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.
Next Story