Top

മഴ അലര്‍ട്ടുകളില്‍ മാറ്റം; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരാനാണ് സാധ്യത.

28 Sep 2021 9:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഴ അലര്‍ട്ടുകളില്‍ മാറ്റം; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
X

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നേരത്തെ പ്രഖ്യാപിച്ചിരുന്ന അലര്‍ട്ടുകളില്‍ മാറ്റമുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇത് തുടര്‍ച്ചയായ മുന്നാം ദിവസമാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. അതേസമയം, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ഒരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെട്ടു. വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരാനാണ് സാധ്യത.

കഴിഞ്ഞ ദിവസമാണ് ഗുലാബ് ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്ര തീരം തൊട്ടത്. ഒഡീഷയില്‍ വീട് തകര്‍ന്നുവീണ് 46കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം ബോട്ട് അപകടത്തില്‍പെട്ട് രണ്ട് മത്സ്യ തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. ഇതിനിടെ പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട മിണ്ടുല്ലെ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് വീണ്ടും ന്യൂന മര്‍ദം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story