Top

മദ്യം വാങ്ങാന്‍ ഇന്ന് മുതല്‍ സര്‍ട്ടിഫിക്കറ്റ് വേണം; മറ്റ് മാര്‍ഗമില്ലെങ്കില്‍ വാക്‌സിന്‍ കിട്ടാത്തവര്‍ക്കും കടയില്‍ പോകാം; നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഡബ്ല്യുഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി

11 Aug 2021 1:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്യം വാങ്ങാന്‍ ഇന്ന് മുതല്‍ സര്‍ട്ടിഫിക്കറ്റ് വേണം; മറ്റ് മാര്‍ഗമില്ലെങ്കില്‍ വാക്‌സിന്‍ കിട്ടാത്തവര്‍ക്കും കടയില്‍ പോകാം; നിര്‍ദേശങ്ങള്‍ ഇങ്ങനെ
X

അര്‍ഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും കടകളില്‍ പോകാം. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്കും അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യം വ്യാപകമായ സാഹചര്യത്തിലാണ് നടപടി..

ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യത്യസ്ത തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കില്‍ ഓരോ സ്ഥാപനത്തിന്റെയും യോഗം വെവ്വേറെ വിളിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ കൂടി പങ്കെടുത്തുകൊണ്ടാകും യോഗമെന്നും അവലോകന യോഗം വിലിരുത്തി. ഡബ്ല്യു ഐ പി ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

അതിനിടെ, സംസ്ഥാനത്ത് മദ്യം വാങ്ങാനും മാര്‍ഗ നിര്‍ദേശം തയ്യാറായി. മദ്യം ലഭ്യമാവാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവായ സര്‍ട്ടിഫിക്കറ്റോ വേണ്ടിവരും ഇനി മദ്യം ലഭിക്കാന്‍. ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തെ മദ്യ വില്‍പന സംബന്ധിച്ച് ഹൈക്കോടതി നിരന്തരം വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ പുതിയ തീരുമാനം സംസ്ഥാനം കോടതിയെയും അറിയിക്കും.

Next Story