ഷവര്‍മയെ ചൊല്ലി കഫേയില്‍ കയറി മര്‍ദനം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഷവര്‍മയെ ചൊല്ലി കഫേയില്‍ കയറി മര്‍ദനമെന്ന് ആരോപണം.
21 Aug 2021 6:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഷവര്‍മയെ ചൊല്ലി കഫേയില്‍ കയറി മര്‍ദനമെന്ന് ആരോപണം.കഫേ ഉടമ, കഫേ പാര്‍ട്ട്ണര്‍, ഇദ്ദേഹത്തിന്റെ ഭാര്യയും കഫേയിലെ ജീവനക്കാരിയുമായ ജസ്ന എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം സെന്ററിലാണ് കഫേ പ്രവര്‍ത്തിക്കുന്നത്.
ഓര്‍ഡര്‍ ചെയ്ത ഷവര്‍മ കൃത്യസമയത്ത് ലഭിച്ചില്ലെന്ന് പറഞ്ഞും കൃത്യമായ എണ്ണം ഇല്ലെന്നും കാട്ടി എടവലങ്ങ് സ്വദേശികളായ മൂന്ന് പേര് മര്‍ദിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്ന സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടും മനപൂര്‍വ്വം പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നാണ് കഫേ ഉടമയുടെ പ്രതികരണം.
സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേയും പൊലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകരാണ് മൂന്ന് പേരും. ഇതിനിടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘിച്ചതിനും പൊലീസ് കേസെടുത്തു.
- TAGS:
- bjp worker
- TRISSUR
Next Story