Top

റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കുന്നു; ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ചു

16 ദിവസമായി സമരം തുടര്‍ന്ന വനിതാ സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സും സമരം അവസാനിപ്പിച്ചു

4 Aug 2021 9:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കുന്നു; ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ചു
X

പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തി വന്ന അനിശ്ചിതകാല സമരം അവസാനിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നത്. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടായിരുന്നെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.

ലിസ്റ്റിന്റെ കാലാവധി നീട്ടിയുളള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി റദ്ദാക്കി കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ലിസ്റ്റ് നീട്ടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതിയുടെ പരാമര്‍ശങ്ങളില്‍ നിരാശയുണ്ടെങ്കിലും നിയനടപടിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു
ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചിരുന്നത്.
എന്നാല്‍ 493 റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി സമരത്തിനെത്തിയവര്‍ മടങ്ങുകയാണ്.
16 ദിവസമായി സമരം തുടര്‍ന്ന വനിതാ സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സും സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവര്‍ മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു. ഭിക്ഷയല്ല അവകാശമാണ് ചോദിക്കുന്നതെന്ന് പറഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍, ഒടുവില്‍ കരുണയ്ക്കായി ഇന്നലെ ഭിക്ഷ തന്നെ തേടി സമരം നടത്തിയിരുന്നു.
നേരത്തെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും എല്‍ജിഎസ് ലിസ്റ്റിലെ ഉദ്യോഗാർത്ഥികള്‍ 34 ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിയിരുന്നു. ആ സമയത്ത് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വീണ്ടും സമരം.


Next Story

Popular Stories