Top

അറുക്കും മുന്‍പും ക്രൂരത; കോഴിക്കോട് പോത്തിനെ കശാപ്പുശാലയിലേക്ക് ഓട്ടോയില്‍ കെട്ടിവലിച്ചു

ഓട്ടോ ഡ്രൈവറോട് സ്റ്റേഷനിലെത്താന്‍ നിര്‍ദേശം നല്‍കിയതായി നാദാപുരം പൊലീസ് അറിയിച്ചു

17 Sep 2021 12:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അറുക്കും മുന്‍പും ക്രൂരത; കോഴിക്കോട് പോത്തിനെ കശാപ്പുശാലയിലേക്ക് ഓട്ടോയില്‍ കെട്ടിവലിച്ചു
X

കോഴിക്കോട് നാദാപുരത്ത് പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ച് ക്രൂരത. കശാപ്പുശാലയിലേക്ക് എത്തിക്കുന്നതിനായി പോത്തിനെയാണ് 500 മീറ്ററോളം ദൂരം ഓട്ടോയിൽ കെട്ടിവലിച്ചു എന്നാണ് വിവരം. സംഭവത്തില്‍ നാദാപുരം കുമ്മങ്കോട്ട് മാംസവില്‍പ്പന ശാലയിലെ നടത്തിപ്പുകാരനെതിരെ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവറോട് സ്റ്റേഷനിലെത്താന്‍ നിര്‍ദേശം നല്‍കിയതായും ഉടൻ കേസെടുക്കുമെന്നും നാദാപുരം പൊലീസ് അറിയിച്ചു. മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ക്രൂരതയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. ഓട്ടോറിക്ഷയിൽ പോത്തിനെ കെട്ടിവലിക്കുന്നതും റോഡിലൂടെ വാഹനത്തിന് പുറകെ പോത്ത് ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Next Story