Top

വടിവാള്‍ വീശി ഡ്യൂക്ക് മോഷണം, ബൈക്കുമായി അഭ്യാസം; യുവാക്കളെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

കോഴിക്കോട് സ്വദേശി അമര്‍ജിത്ത് കൊല്ലം സ്വദേശി ഫിറോസ് എന്നിവരാണ് അറസ്റ്റിലായത്.

9 Aug 2021 1:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വടിവാള്‍ വീശി ഡ്യൂക്ക് മോഷണം, ബൈക്കുമായി അഭ്യാസം; യുവാക്കളെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്
X

ആലുവയിലെ ബൈക്ക് ഷോറൂം സെക്യൂരിറ്റി ജീവനക്കാരനെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി ബൈക്ക് മോഷ്ടിച്ച യുവാക്കളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. ഇക്കഴിഞ്ഞ നാലിന് ആലുവയിലെ ഷോറൂമില്‍ നിന്ന് സ്‌പോര്‍ട്‌സ് ബൈക്ക് മോഷ്ടിച്ച യുവാക്കളാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കുമായി റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് യൂവാക്കള്‍ പൊലീസിന്റെ പിടിയില്‍ അകപ്പെട്ടത്.

കോഴിക്കോട് സ്വദേശി അമര്‍ജിത്ത് കൊല്ലം സ്വദേശി ഫിറോസ് എന്നിവരാണ് അറസ്റ്റിലായത്. അതിസാഹസികമായാണ് പൊലീസ് യുവാക്കളെ കീഴടക്കിയത്. മോഷ്ടിച്ച ബൈക്കുമായി റോഡില്‍ അഭ്യാസ പ്രകടനം നടത്തി വരുന്നതിനിടയിലാണ് യുവാക്കള്‍ പൊലീസിന് മുന്നില്‍ പെടുന്നത്. ലോക്ഡൗണിന്റെ ഭാഗമായി എംജി റോഡില്‍ നടത്തിയ വാഹനപരിശോധനാ സംഘം ബൈക്കിലെത്തിയവരെ കൈകാണിച്ചെങ്കിലും നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നു.

പൊലീസ് സംഘം പിന്തുടര്‍ന്നതോടെ മംഗള വനത്തിന് സമീപം വാഹനം ഉപേക്ഷിച്ച് ഇരുവരും കടന്നു കളയുകയും ചെയ്തു. പൊലീസ് മംഗളവനത്തില്‍ നടത്തിയ തെരച്ചിലില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ഇവരും ഉപയോഗിച്ചത് മോഷ്ടിച്ച വാഹനമാണെന്ന് വ്യക്തമായത്. ബൈക്ക് മോഷണക്കേസില്‍ അമര്‍ജിത്ത്, ഫിറോസ് എന്നിവര്‍ക്ക് എതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറത്തിറക്കിയിരുന്നു.

Next Story

Popular Stories