ഓണം ബമ്പറില്‍ വന്‍ ട്വിസ്റ്റ്; 12 കോടി അടിച്ചത് മരട് സ്വദേശിക്ക്
ഈ മാസം പത്തിനാണ് ജയപാലന് ലോട്ടറി ടിക്കറ്റെടുത്തത്.
20 Sep 2021 1:28 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി നേടിയ വ്യക്തിയെ കണ്ടെത്തി. കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജയപാലനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ജയപാലന് ബാങ്കില്‍ കൈമാറി. ഇക്കാര്യം കാനറ ബാങ്ക് സ്ഥിരീകരിച്ചു. ഈ മാസം പത്തിനാണ് ജയപാലന് ലോട്ടറി ടിക്കറ്റെടുത്തത്.
ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവിക്കാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആരാണ് ഭാഗ്യവാന് എന്ന് അന്വേഷിക്കുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി സെയ്തലവി രംഗത്തെത്തിയത്. സുഹൃത്ത് വഴിയാണ് ഓണം ബമ്പര്‍ ലോട്ടറിയെടുത്തതെന്ന് സെയ്തലവി പറഞ്ഞിരുന്നു. സെയ്തലവിയുടെ ഈ വാദം ഏറെ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്ന് ഏജന്‍സിയും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ സെയ്തലവിക്ക് ടിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സുഹൃത്ത് അഹമ്മദ് പറഞ്ഞു. ഫേസ്ബുക്കിലൂടെ ഫോര്‍വേഡ് ചെയ്ത ടിക്കറ്റിന്റെ ഫോട്ടോ സെയ്തലവിക്ക് അയച്ചു കൊടുക്കുകയായിരുന്നെന്ന് അഹമ്മദ് പറഞ്ഞു.