Top

കൊവിഡ്-19 രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു; രോഗി മരിച്ചു

കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകവെയാണ് അപകടം

25 Sep 2021 2:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ്-19 രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു; രോഗി മരിച്ചു
X

ദേശീയ പാതയില്‍ ആലപ്പുഴ എരമല്ലൂരില്‍ കൊവിഡ്-19 രോഗിയുമായി പോകുന്ന ആംബുലന്‍സ് മറിഞ്ഞ് അപകടം. കൊവിഡ്-19 ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. അപകട കാരണം വ്യക്തമല്ല.

കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകവെയാണ് അപകടം. ഷീലയുടെ മകന്‍ ഡോ. മഞ്ചുനാഥും ഭാര്യ ദേവികയും ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു. ഡ്രൈവര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും പരിക്കുണ്ട്.

Next Story