Top

കിറ്റെക്‌സില്‍ വീണ്ടും മിന്നല്‍ പരിശോധന; സാബുവിന്റെ പ്രതികരണം

പൂട്ടിക്കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് സാബു

27 Aug 2021 11:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിറ്റെക്‌സില്‍ വീണ്ടും മിന്നല്‍ പരിശോധന; സാബുവിന്റെ പ്രതികരണം
X

സാബു ജേക്കബിന്റെ കിറ്റെക്‌സില്‍ വീണ്ടും മിന്നല്‍ പരിശോധന. കൃഷി വകുപ്പും മലിനീകരണ നിയന്ത്രണബോര്‍ഡും ചേര്‍ന്നാണ് കിറ്റക്‌സില്‍ മിന്നല്‍ പരിശോധന നടത്തിയത്.

നിലവില്‍ 15,000 പേര്‍ പണിയെടുക്കുന്ന കിറ്റെക്‌സ് കൂടി പൂട്ടിക്കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് പരിശോധനയ്ക്ക് പിന്നാലെ സാബു പ്രതികരിച്ചു.

വ്യവസായ ശാലകളില്‍ തുടര്‍ച്ചയായ പരിശോധനയും മിന്നല്‍ പരിശോധനയും ഉണ്ടാവുകയില്ലെന്നും ഇതിനായി കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ് കിറ്റെക്‌സില്‍ വീണ്ടും വീണ്ടും പരിശോധനയെന്നതാണ് വിരോധാഭാസം. സര്‍ക്കാരും മന്ത്രിമാരും എന്ത് പറഞ്ഞാലും ഉദ്യോഗസ്ഥരാജാണ് കേരളത്തില്‍ ഭരണം നടത്തുന്നതെന്നതിന്റെ തെളിവുകൂടിയാണിത്. ഇതിനെയാണോ ഏകജാലക വ്യവസായസംരംഭക സൗഹൃദം എന്ന് വിളിക്കുന്നതെന്നും സാബു ചോദിച്ചു.

Next Story

Popular Stories