Top

സാമൂഹ്യനീതി വകുപ്പിന് അംഗീകാരം; 'വയോശ്രേഷ്‌ഠ സമ്മാൻ' പുരസ്കാരം സ്വന്തമാക്കി കേരളം

പുരസ്‌കാരദാനം അന്താരാഷ്ട്ര വയോജനദിനമായ ഒക്ടോബർ ഒന്നിന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കും

21 Sep 2021 4:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാമൂഹ്യനീതി വകുപ്പിന് അംഗീകാരം; വയോശ്രേഷ്‌ഠ സമ്മാൻ പുരസ്കാരം സ്വന്തമാക്കി കേരളം
X

വയോജന പരിപാലനത്തിലെ മികച്ച മാതൃകക്ക് കേന്ദ്ര സർക്കാരിന്റെ 'വയോശ്രേഷ്‌ഠ സമ്മാൻ' പുരസ്‌കാരത്തിന് കേരളം അർഹമായെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിലാക്കിയതിനാണ് സാമൂഹ്യനീതിവകുപ്പ് ഇത്തരത്തിലൊരു ദേശീയ പുരസ്‌കാരം നേടിയതെന്നും ആർ ബിന്ദു പറഞ്ഞു.

'രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും ക്ഷേമം ഉറപ്പാക്കൽ നിയമം' ഏറ്റവും മികച്ച നിലയിൽ നടപ്പാക്കിയ സംസ്ഥാനം എന്നതാണ് കേരളത്തെ പുരസ്‌കാരത്തിന് അർഹമാക്കിയത്. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയമാണ് അവാർഡ് ഏർപ്പെടുത്തിയത്. പുരസ്‌കാരദാനം അന്താരാഷ്ട്ര വയോജനദിനമായ ഒക്ടോബർ ഒന്നിന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കും. ചെയ്ത പ്രവർത്തനങ്ങൾക്കും, തുടർന്ന് ചെയ്യാൻ തയ്യാറെടുക്കുന്ന പ്രവർത്തനങ്ങൾക്കും പ്രചോദനവും പ്രോത്സാഹനവും നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ പുരസ്കാരമെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.

പ്രധാനമായും, കൊവിഡ് കാലത്തെ പ്രവർത്തനങ്ങളാണ് അവാർഡിന് കേരളത്തെ പരിഗണിക്കാൻ ഇടയാക്കിയ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

-കൊവിഡ് കാലത്ത് മുതിർന്നവരുടെ പരിപാലനത്തിന് വയോക്ഷേമ കാൾ സെന്ററുകൾ തുടങ്ങി.

- വൃദ്ധസദനങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കി

-മോഡൽ സായംപ്രഭാ ഹോമുകൾ, വയോമിത്രം പദ്ധതി, വയോജന പാർക്ക് തുടങ്ങിയ പ്രാഥമികതല സേവനങ്ങൾ ഒരുക്കി.

-വയോമധുരം (സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി), മന്ദഹാസം (പല്ലു പൊഴിഞ്ഞവർക്കുള്ള ആശ്വാസപദ്ധതി) എന്നീ വ്യക്തിഗത ആനുകൂല്യപദ്ധതികൾ

-വൃദ്ധസദനങ്ങളിൽ നടപ്പാക്കിയ വിവിധ ആരോഗ്യ-മാനസികാരോഗ്യ പരിപാലന നടപടികളും മാനസികോല്ലാസ സൗകര്യങ്ങളും.

-ഓർഫനേജ് കൺട്രോൾ ബോർഡിന്റെ പ്രവർത്തനങ്ങൾ

-ഇ -ക്ഷേമ സോഫ്റ്റ്‌വെയറും മറ്റ് ഓൺലൈൻ ഡാറ്റാ കൈകാര്യ സംരംഭങ്ങളും.

സാമൂഹ്യനീതിമേഖലയിൽ നൂറു ദിനങ്ങൾകൊണ്ടുതന്നെ ഒരു നൂറ് കൈത്താങ്ങുകൾ ഒരുക്കാൻ സാമൂഹ്യനീതിവകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

- വിപണിചൂഷണത്തിൽനിന്ന് ഭിന്നശേഷിക്കാർക്ക് മോചനം നൽകാൻ ആധുനിക ഭിന്നശേഷിസഹായ ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന സഹായോപകരണങ്ങളുടെ പ്രദർശനത്തിനും വിൽപ്പനക്കുമുള്ള ആദ്യ ഷോറൂം പൂജപ്പുരയിൽ നിർമ്മാണം തുടങ്ങി.

- 496 ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ എത്തിച്ചു നൽകി.

- 877 ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്‌പ ലഭ്യമാക്കി

- എൻ.എച്ച്.എഫ്.ഡി.സി വഴി 65 ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്‌പ നൽകി

- കൈവല്യ പദ്ധതി വഴി 812 പേർക്ക് സ്വയംതൊഴിൽ വായ്‌പ നൽകി

- ബിപിഎൽ വിഭാഗക്കാരായ ആറുപേർക്ക് ഒരു ലക്ഷം രൂപ വരെ വായ്‌പാ സബ്‌സിഡി അനുവദിച്ചു

- കോവിഡ് കാല കൈത്താങ്ങായി, ഭിന്നശേഷിക്കാരായ 534 ലോട്ടറി വിൽപ്പനക്കാർക്ക് 5000 രൂപ വീതം ബാങ്കുകളിലെത്തിച്ചു

- പന്ത്രണ്ട് വയസ്സിനു താഴെയുള്ള 263 ഭിന്നശേഷി ബാലകർക്ക് 20,000 രൂപവീതം 'ഹസ്തദാനം' പദ്ധതിയിൽ സ്ഥിരനിക്ഷേപം നൽകി

- 'തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ' എന്ന സാന്ത്വന മുദ്രാവാക്യമുയർത്തി, എല്ലാ ബ്ലോക്കുകളിലും 'സഹജീവനം' ഭിന്നശേഷി സഹായകേന്ദ്രങ്ങൾ തുടങ്ങി. എല്ലാ തദ്ദേശസ്ഥാപന പരിധിയിലും അഞ്ചു വീതം സാന്ത്വനസേവകരെ പരിശീലനം നൽകി ഇതിനു സജ്ജരാക്കി.

- NIPMRൽ ഭിന്നശേഷി പുനരധിവാസത്തിന് വെർച്വൽ റിയാലിറ്റി സംവിധാനം കൊണ്ടുവന്നു. വെർച്വൽ പുനരധിവാസം രാജ്യത്ത് ഇതാദ്യമായിട്ടാണ് നടപ്പാക്കുന്നത്.

-നാഡീപ്രശ്നം കാരണം ചലനമറ്റവർക്ക് ചികിത്സ എളുപ്പമാക്കുന്ന അഡ്വാൻസ്‌ഡ് ന്യൂറോ ഫിസിയോതെറാപ്പി യൂണിറ്റ്, ചലനപ്രശ്നങ്ങൾ ഉള്ളവരുടെയും കായികതാരങ്ങളുടെയും ചലനക്ഷമത കൂട്ടാൻ സഹായിക്കുന്ന ഇൻസ്ട്രുമെന്റഡ് മോഷൻ ആൻഡ് ഗെയ്റ്റ് അനാലിസിസ് ലാബ്, ഹ്യൂബർ 360 അടക്കം ആധുനിക ഉപകരണങ്ങൾ എന്നിവയും NIPMRൽ സ്ഥാപിച്ചു.

- ഭിന്നശേഷിസൗഹൃദ വാഹന പദ്ധതിയിൽ, വീൽ ട്രാൻസ് പ്രൊജക്ടിനും NIPMRൽ തുടക്കം കുറിച്ചു. വീൽചെയറിലുള്ള ആളെ പരസഹായമില്ലാത്ത കയറ്റാവുന്ന ഹൈഡ്രോളിക് ലിഫ്റ്റടക്കമുള്ള ആംബുലൻസ് ഇതിന്റെ ഭാഗമായി വാങ്ങി

- ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് പോട്ടറി ആൻഡ് സിറാമിക് യൂണിറ്റും NIPMRൽ ആരംഭിച്ചു.

വയോജനങ്ങൾക്കുള്ള കൂടുതൽ ആശ്വാസ നടപടികളും മന്ത്രി ചൂണ്ടിക്കാട്ടി

-വിവിധ മേഖലകളില്‍ വിദഗ്ദ്ധ അനുഭവങ്ങളുള്ളവരാണ് വയോജനങ്ങള്‍. അവ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് തുടർന്ന് സാമൂഹ്യനീതിവകുപ്പിന്റെ മനസ്സിലുള്ളത്.

-ഇതിന്റെ ഭാഗമായി വിപുലമായ വയോജന സർവ്വേ നടത്തും.

-വയോജനങ്ങള്ക്ക് മരുന്ന് വീട്ടിലെത്തിച്ചു നല്കുംന്നതിന് കേരള മെഡിക്കല്‍ സർവ്വീസസ് കോർപ്പറേഷന്‍റെ ആഭിമുഖ്യത്തില്‍ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ കാരുണ്യ ഫാര്മിസികളില്‍ നിന്നു മരുന്ന് എത്തിച്ചു കൊടുക്കും.

-എല്ലാ വാർഡുകളിലും കുടുംബശ്രീ മേൽനോട്ടത്തിൽ വയോക്ലബുകള്‍ ആരംഭിക്കും. നിലവിലുള്ള വായനശാലകളെയും വാടകയ്ക്കെടുക്കുന്ന വീടുകളെയും ഇതിനായി ഉപയോഗപ്പെടുത്തും.

-സ്വകാര്യവൃദ്ധസദനങ്ങളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ റിട്ട.ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശുപാർശകള്‍ ചർച്ച ചെയ്ത് നടപ്പാക്കും.

-വയോജന ക്ലിനിക്കുകളും പ്രത്യേക ഒ.പികളും ആശുപത്രികളില്‍ തുടങ്ങിയിട്ടുണ്ട്. ഇവ കൂടുതല്‍ ശക്തിപ്പെടുത്തും. മുതിർന്ന പൗരന്മാരുടെ പ്രധാന ആവശ്യങ്ങളായ കൃത്രിമ ദന്തങ്ങള്‍, കൃത്രിമ ശ്രവണ സഹായികള്‍ വിതരണം ചെയ്യും.

-സാന്ത്വനപരിപാലന ശൃംഖലയുടെ പ്രധാന വലയം വയോജനങ്ങളാണ്. ദീർഘകാല പരിചരണം ആവശ്യമായ കിടപ്പുരോഗികള്‍ക്കൊപ്പം, ഡിമന്‍ഷ്യ ആല്സ്ഹൈനമേഴ്സ് തുടങ്ങിയവ ബാധിച്ച വൃദ്ധജനങ്ങള്ക്ക് പരിചരണം നല്കുഹന്ന സാന്ത്വന പ്രവര്ത്ത കര്‍ ഇപ്പോൾത്തന്നെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സജ്ജരാണ്. വേണ്ട പരിശീലനം നൽകിയാണ് സാന്ത്വനപ്രവർത്തകരെ നിയോഗിച്ചിരിക്കുന്നത്. ആ സംവിധാനം കൂടുതൽ ശക്തമാക്കാൻ തുടർനടപടികൾ ഉണ്ടാവും.

-പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജനസൗഹൃദമാക്കുകയെന്ന കാഴ്‌ച്ചപ്പാട്‌ ഇതിനകം തന്നെ എല്ലാ സ്ഥാപനങ്ങൾക്കും കൈമാറിയിട്ടുണ്ട്. ഇതിനായി കേന്ദ്ര പി ഡബ്ലിയുഡി ഭിന്നശേഷിക്കാർക്കായി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ മുതിർന്ന പൗരന്മാരെക്കൂടി ഉള്‍പ്പെടുത്തും.

-സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ വയോജന കൗണ്‍സിലുകള്‍ക്ക് രൂപം നല്‍കും

-വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാൻ താലൂക്ക്, ജില്ല, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജീറിയാട്രിക്സ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണ്. പ്രായമായ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സവിശേഷ പരിഗണന നല്കും .

Next Story