Top

അഞ്ചുവർഷംകൊണ്ട് കേരളത്തെ അതിദാരിദ്ര്യമില്ലാത്ത ജനസമൂഹമാക്കി മാറ്റും: മന്ത്രി എം വി ഗോവിന്ദന്‍

18 Sep 2021 2:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഞ്ചുവർഷംകൊണ്ട് കേരളത്തെ അതിദാരിദ്ര്യമില്ലാത്ത ജനസമൂഹമാക്കി മാറ്റും: മന്ത്രി എം വി ഗോവിന്ദന്‍
X

കേരളത്തെ അഞ്ചുവർഷംകൊണ്ട് അതിദാരിദ്ര്യമില്ലാത്ത ഗുണനിലവാരമുള്ള ജീവിതം നയിക്കുന്ന ജനസമൂഹമാക്കി മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന മന്ത്രി എം വി ഗോവിന്ദന്‍. അതിദാരിദ്ര്യ നിർണയത്തിന്റെ ഭാഗമായി നടത്തുന്ന സര്‍വേയുടെ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മ്മാര്‍ക്കുള്ള പരിശീലനം മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു.

അതിദരിദ്രരെ കണ്ടെത്തുകയും അവർക്കാവശ്യമായ സൂക്ഷ്മതല പരിഹാരമാർഗങ്ങൾ ഉൾപ്പെടെ കണ്ടെത്തിക്കൊണ്ടുമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം സാധ്യമാവുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെെവശമുള്ള ദരിദ്രരുടെ പട്ടികയിൽ പെട്ടവരും ഉൾപ്പെടാത്തവരും ഒരു പട്ടികയിലും പെടാത്തവരും ആരോടും ഒരാവശ്യവും ഉന്നയിക്കാൻ ശേഷിയില്ലാത്തവരുമായവരെ അതിദാരിദ്ര്യ നിർമാർജ്ജനത്തിന്റെ ഭാഗമായി കണ്ടെത്തേണ്ടതുണ്ട്.

കേരളത്തിലെ അതിദരിദ്രരായ മനുഷ്യരുടെ അതിജീവന പദ്ധതി തയ്യാറാക്കുന്ന പ്രക്രിയയുടെ ഭാഗമാകുന്ന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കാണ് കിലയുടെ നേതൃത്വത്തിൽ അതിവിപുലമായ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

അഞ്ചുവർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് അതിദാരിദ്ര്യ നിർണയ പ്രക്രിയ ആരംഭിക്കുന്നത്. ഇതിനായി വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നതെന്നും മന്ത്രി

Popular Stories

    Next Story